BREAKING NEWSLATESTNATIONALNEWSTOP STORY

ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ഗുണ്ടാത്തലവന്‍ വികാസ് ദുബൈ പിടിയില്‍

എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്തര്‍പ്രദേശില്‍ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളിയും ഗുണ്ടാത്തലവനുമായ വികാസ് ദുബെയെ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ ക്ഷേത്രത്തില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ യുപി പൊലീസ് വകവരുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്.

വികാസ് ദുബെയുടെ അനുയായികളായ രണ്‍ബീര്‍, പൊലീസ് കസ്റ്റഡയിലുണ്ടായിരുന്ന പ്രഭാത് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്.രണ്‍ബീറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇറ്റാവയില്‍ പൊലീസ് സംഘത്തിന് നേരെ നടത്തിയ ആക്രമണത്തിനൊടുവിലാണ് രണ്‍ബീര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും പിസ്റ്റലും, ഡബില്‍ ബാരല്‍ ഗണ്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

Related Articles

Back to top button