BREAKING NEWSKERALA

വൈക്കത്ത് ആറ്റില്‍ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി, മരിച്ചത് കൊല്ലത്തു നിന്നു കാണാതായവര്‍

ആലപ്പുഴ: വൈക്കം എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കിട്ടി. ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണു മൃതദേഹങ്ങള്‍ ഇന്നു രാവിലെ കണ്ടെത്തിയത്. ഇടയം അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി (21), ആയുര്‍ നീറായിക്കോട് അഞ്ജു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്. ഇരുവരും 13ന് രാവിലെ 10നാണ് വീട്ടില്‍ നിന്നും പോയത്.
ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്ക് ചാടിയത്. ഇന്നലെ മുഴുവന്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായില്ല. ചടയമംഗലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളാണ് ഇതെന്നു പൊലീസ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കൊല്ലം ചടയമംഗലം സ്വദേശികളായ 21 വയസുള്ള യുവതികള്‍ വൈക്കത്ത് എത്തി മൂവാറ്റുപുഴ ആറ്റില്‍ ചാടിയെന്നാണു കരുതുന്നത്. ദൃക്‌സാക്ഷികള്‍ പറഞ്ഞ പ്രകാരം കഴിഞ്ഞ 2 ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker