BREAKING NEWSKERALALATESTNEWS

വില്ലേജ് ഓഫീസര്‍ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ട് പേര്‍ക്ക് എതിരെ കേസ്

തൃശൂര്‍ പുത്തൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ എട്ട് പേര്‍ക്ക് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. വില്ലേജ് ഓഫീസറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പൊലീസ്.

ഇന്നലെയാണ് വനിതാ വില്ലേജ് ഓഫീസര്‍ സിമി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയിലെ ഞെരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇവരുടെ പരാതിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് എതിരെ പൊലീസ് നടപടിയെടുത്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചു വരികയാണെന്ന് സിനിയുടെ പരാതിയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഇന്നലെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ തടഞ്ഞുവച്ചിരുന്നു. കുത്തിയിരിപ്പ് സമരവും നടന്നു. അതിനിടയിലായിരുന്നു വില്ലേജ് ഓഫീസര്‍ സിമിയുടെ ആത്മഹത്യാ ശ്രമം. ഇവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് നല്‍കാനുള്ള രേഖകള്‍ യഥാസമയം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഘരാവോ ചെയ്യലും കുത്തിയിരിപ്പ് സമരവും. ഇതിനുള്ള അവസാന തീയതി 14ാം തിയതി ആണ്. ജനങ്ങള്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചിട്ടും വില്ലേജ് ഓഫീസര്‍ നല്‍കിയിരുന്നില്ലെന്നാണ് ആരോപണം.

Related Articles

Back to top button
Close