റിയാദ് : സൗദി അറേബ്യയിലെ മനുഷ്യവിഭവ , സാമൂഹ്യ വികസന മന്ത്രാലയം രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.
വിഷന്‍ 2030, നാഷണല്‍ ട്രാന്സ്ഫോര്മേഷന് പ്രോഗ്രാം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
ലേബര്‍ റിലേഷന്‍ ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ച ഈ നിയമ പരിഷ്കാരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിലവില്‍ വരും.
പുതിയ നിയമങ്ങള്‍ വിദേശതൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിനും നിലവിലെ എക്സിറ്റ് നടപടിക്രമങ്ങളിലും മാറ്റം വരുത്തുന്നതിനും അനുവദിക്കുന്നു. അതേസമയം ഇത് സഊദി തൊഴില്‍ നിയമങ്ങളും അന്താരാഷ്ട്ര ഇമിഗ്രേഷന്‍ രീതികളും ലംഘിക്കുന്നത് ആയിരിക്കുകയുമരുത്.
തൊഴിലാളികള്‍ക്ക് അവരുടെ സ്പോണ്‍സര്‍ഷിപ്പ് ഒരു തൊഴില്‍ ഉടമയില്‍ നിന്ന് മറ്റൊരു തൊഴില്‍ ഉടമയിലേക്ക് മാറ്റാനുള്ള അവകാശം , എക്സിറ്റ് /മടങ്ങിവരവ് വിസയ്ക്കുള്ള അപേക്ഷ, ഫൈനല്‍ എക്സിറ്റ് വിസ നേടല്‍ എന്നിവയ്ക്ക് അനുവാദം നല്‍കുന്നതാണ് പുതിയ പരിഷ്കാരങ്ങള്‍. ഇതോടെ നിലവിലെ തൊഴില്‍ ഉടമയുടെ അനുവാദം കൂടാതെ തന്നെ, ഓട്ടോമാറ്റിക്കായി അനുവദിച്ചു കിട്ടും. ഈ മൂന്നു സേവനങ്ങളും ലഭ്യമാക്കുന്ന്ത മയവെലൃ എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെയും മന്ത്രാലയത്തിന്റെ വെബ് സൈറ്റിലൂടെയും ആയിരിക്കും ലഭ്യമാകുക. പ്രാദേശിക തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി രാജ്യം കൈക്കൊണ്ട വേജ് പ്രൊട്ടക്ഷന്‍ സംവിധാനം, തൊഴില്‍ കരാറുകളുടെ ഇലക്ട്രോണക് ഡോക്യുമെന്റേഷന് , തൊഴില്‍ തര്‍ക്കങ്ങള്‍ കോടതിക്കു പുറത്ത് പരിഹരിക്കുന്ന ംശറ്യ അവതരിപ്പിച്ചത് പോലുള്ള പദ്ധതികളുടമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ലേബര്‍ റിലേഷന്‍ ഇനീഷ്യേറ്റീവും.
ഇതോടെ തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകുയും പ്രാദേശിക തൊഴിലുടമകളും വിദേശ തൊഴിലാളികളും തമ്മില്‍ തൊഴില്‍ മാറ്റം , എക്സിറ്റ് വിസ എന്നിവയുമായ ബന്ധപ്പെട്ട് നിലവില്‍ക്കുന്ന തര്‍ക്കങ്ങള്‍ കുറക്കുകയും ചെയ്യും.