ENTERTAINMENTOTHERSSPORTSTAMIL

വിഷ്ണു വിശാലും ജ്വാല ഗുട്ടയും എന്‍ഗേജിഡായി

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതനാകാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇരുവരും കുറച്ചധികം നാളുകളായി പ്രണയത്തിലാണ്. ജ്വാല ഗുട്ടയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തേ തന്നെ വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങള്‍ ജ്വാല പങ്കുവച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതായി സൂചിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയ മോതിരം കാണുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ജ്വാല ഗുട്ട തന്റെ മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. വിഷ്ണു വിശാലിനൊപ്പം ഹൈദരാബാദിലാണ് ഇരുവരുമുള്ളത്. ജ്വാലയെ ഈ സ്‌പെഷ്യല്‍ ദിനത്തിലെത്തി പ്രൊപ്പോസ് ചെയ്ത് ഈ ദിവസം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉതകുന്ന തരത്തിലുള്ളതാക്കുകയായിരുന്നു വിഷ്ണു വിശാല്‍.
ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ തന്റെ ട്വിറ്ററിലൂടെ ആരാധകരും സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ വിവാഹമുണ്ടാകുമെന്ന സൂചനയാണ് വിഷ്ണു വിശാല്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളും ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നുമുണ്ട്.
വിഷ്ണു വിശാലിന്റെ മുപ്പത്തിയാറാം പിറന്നാളിന് ജ്വാല ഗുട്ട തന്റെ നല്ല പാതിയ്ക്ക് ഒരു സര്‍പ്രൈസ് നല്‍കിയിരുന്നു. വിഷ്ണുവിന്റെ വീട്ടിലേക്ക് സര്‍പ്രൈസ് വിസിറ്റ് നടത്തിയാണ് ജ്വാല ഗുട്ട താരത്തെ ഞെട്ടിച്ചത്. അന്നും ജ്വാലയുമായുള്ള സുന്ദരചിത്രം വിഷ്ണു തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ പങ്കുവെച്ചിരുന്നു.
വിശാലും ജ്വാലയും സിനിമസ്‌പോര്‍ട്‌സ് മേഖലകളില്‍ നിന്നുമുള്ള മറ്റൊരു താരജോഡിയായി മാറുകയാണ്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാള്‍ കൂടിയാണ് ജ്വാല ഗുട്ട. അതേസമയം, രാക്ഷസന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇടയില്‍ വന്‍ ജനശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍.

Related Articles

Back to top button