മുംബൈ: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ ബംഗളൂരു പൊലീസ് റെയ്ഡ് നടത്തി. വിവേകിന്റെ സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടി മുംബൈയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.</p>
സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പോലീസ് ആദിത്യ ആല്‍വയെ തേടുന്നത്. ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിലാണ്.</p>
ഒളിവിൽ പോയ ആദിത്യ ആല്‍വ വിവേക് ഒബ്റോയിയുടെ വീട്ടില്‍ ഉണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ.</p>