തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയല്‍ റണ്‍ തുടക്കമായതിനാല്‍ വളരെ പതുക്കെയാണ് കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ ഇറക്കുന്നത്. അതിനാല്‍ കൂടുതല്‍ സമയം ചരക്കിറത്തിന് എടുക്കുന്നുണ്ട് എന്നാണ് തുറമുഖ അധികൃതര്‍ നല്‍കുന്ന വിവരം. 1000ഓളം കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് വിവരം. കണ്ടെയ്‌നര്‍ ഇറക്കുന്നത് പൂര്‍ത്തിയായാല്‍ ഇന്നോ, അല്ലെങ്കില്‍ നാളെയോ സാന്‍ ഫര്‍ണാണ്ടോ തീരം വിടും. 15ന് ആണ് സാന്‍ ഫര്‍ണാണ്ടോയുടെ കൊളംബോ തീരത്തെ ബര്‍ത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പല്‍ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാന്‍ ഫീഡര്‍ കപ്പല്‍ എത്തുമെന്നാണ് സൂചന.
67 Less than a minute