കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്റെ പുതിയ മഹാ അഡ്ജസ്റ്റബിള് പ്യുര്എയര് എസിയിലെ 180 മുതല്‍ 280 നാനോമീറ്റര്‍ വരെ വേവ്ലെങ്ത് ഉള്ള നൂതന എല്‍ഇഡി സംവിധാനം മുറിക്കുള്ളിലെ അണുക്കളേയും വൈറസ്, ബാക്ടീരിയ, കുമിള്‍, യീസ്റ്റ് തുടങ്ങിയ സൂക്ഷ്മ ജീവികളേയും എളുപ്പത്തില്‍ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എന്‍എബിഎല്‍ അക്രഡിറ്റേഷന് ഉള്ള ലാബില്‍ നടത്തിയ പരിശോധനയില്‍ 99.9 അണുക്കളേയും രോഗകാരികളേയും നശിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.
വോള്‍ട്ടാസിന്റെ മഹാ അഡ്ജസ്റ്റബിള് പ്യൂര്എയര് എസിയില്‍ ടൈറ്റാനിയം ഓക്സൈഡ് ആവരണമുള്ള ഫില്‍ട്രേഷന്‍ സംവിധാനമാണുള്ളത്. അതുകൊണ്ടുതന്നെ മുറിക്കുള്ളില്നിന്നുള്ള അപകടകാരികളായ വാതകങ്ങളും ബാഷ്പസ്വഭാവമുള്ള ഓര്‍ഗാനിക് സംയുക്തങ്ങളും നീക്കംചെയ്യുന്നതിനും മനുഷ്യര്‍ക്കു പൂര്‍ണ്ണമായും ആരോഗ്യകരമായ രീതിയിലുള്ള വായു ലഭ്യമാക്കുന്നതിനും സാധിക്കും.
വോള്‍ട്ടാസ് മഹാ അഡ്ജസ്റ്റബിള് പ്യൂര്എയര് ഇന്‍വര്‍ട്ടര്‍ എസികളില്‍ മുറിക്കുള്ളില്‍ എത്ര ചൂടുണ്ട്, എത്ര ആളുകളുണ്ട് എന്നത് വിലയിരുത്തി ടണ്ണേജ് വിവിധ രീതിയില്‍ ക്രമീകരിക്കാവുന്ന സംവിധാനം ഉള്ളതാണ്.