കൊച്ചി: വോള്‍വോ കാര്‍സിന്റെ ആഗോള വില്പന നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ്രൈതമാസത്തില് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40.8 ശതമാനം വളര്‍ച്ച കൈവരിച്ചു.
1,85,698 കാറുകളാണ് ഈ കാലയളവില്‍ വില്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,31,889 കാറുകളായിരുന്നു വില്പന നടത്തിയത്. അമേരിക്കയിലും യൂറോപ്പിലും മുന്‍ വര്‍ഷത്തെ ആദ്യ ്രൈതമാസത്തെ അപേക്ഷിച്ചു വില്പന മെച്ചപ്പെടുത്താനായി.
. മാര്‍ച്ച് മാസത്തില്‍ വോള്‍വോ കാര്‍സ് 75,315 കാറുകളാണ് ആഗോളതലത്തില്‍ വില്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 62.3 ശതമാനം വര്‍ധനവാണിത്. മാര്‍ച്ച് മാസത്തില്‍ ആഗോള തലത്തില്‍ വിറ്റഴിച്ച കാറുകളില്‍ 26 ശതമാനം വൈദ്യുത കാറുകളായിരുന്നു. മാര്‍ച്ച് മാസത്തില്‍ യൂറോപ്പില്‍ വിറ്റഴിച്ചവയില്‍ 39 ശതമാനം റീചാര്‍ജ് കാറുകളായിരുന്നു. 2021ലെ ആദ്യ ്രൈതമാസത്തില് ഓണ്‍ലൈനായി വില്പന നടത്തിയ കാറുകളുടെ എണ്ണം മൂന്നു മടങ്ങായിട്ടുമുണ്ട്. ചൈനയില്‍ ആദ്യ മൂന്നു മാസങ്ങളിലെ വില്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 117.7 ശതമാനമാണ് വര്‍ധിച്ചത്. പ്രാദേശികമായി നിര്‍മിച്ച എസ് 90 കാറുകള്‍ക്കുള്ള ശക്തമായ ആവശ്യകതയും വില്പന ഉയരാന്‍ സഹായിച്ചു.
ജനുവരി മുതല്‍ മാര്‍ച്ച് വരെ അമേരിക്കയിലെ വില്പന 27,239 കാറുകളായിരുന്നു. യൂറോപ്പില്‍ ആദ്യ മൂന്നു മാസങ്ങളിലെ വില്പന 87,457 കാറുകളായി ഉയര്‍ന്നു. 24 ശതമാനം വളര്‍ച്ച. മാര്‍ച്ച് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്ന മോഡല്‍ എക്സ്സി 40 ആയിരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനു പിന്നാലെ എക്സ്സി 60, എക്സ്സി 90 എന്നിവയായിരുന്നു.