KERALALATEST

കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക് വോട്ട്; കല്‍പറ്റയിലെ ബൂത്തില്‍ വോട്ടെടുപ്പ് നിര്‍ത്തി

കല്‍പ്പറ്റ: കല്‍പറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്‌സില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍നിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേര്‍ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത്.
പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. 86, 87, 88 ബൂത്തുകളുടെ വോട്ടെടുപ്പ് നടക്കുന്ന കരുമല എസ്എംഎംഎയുപി സ്‌കൂളില്‍ വച്ചാണ് സംഭവം. കുറച്ചു സമയം നീണ്ട തര്‍ക്കത്തിനു ശേഷം സ്ഥാനാര്‍ഥി പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിയെ ആക്രമിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മര്‍സെല്‍നാസ് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പില്‍ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്‌കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ് മരണം.
വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിങ്. കനത്ത ത്രികോണമല്‍സരം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഏഴുശതമാനത്തിലധികം പേര്‍ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ആദ്യം മന്ദഗതിയിലായിരുന്ന പോളിങ് പിന്നിട് മെച്ചപ്പെട്ടു. ആദ്യ ഒന്നരമണിക്കൂറില്‍ ഏട്ടുശതമാനലത്തിലധികം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആദ്യമണിക്കൂറില്‍ യന്ത്രത്തകരാറും വ്യാപകമായിരുന്നു. കോട്ടയം ചിറക്കടവില്‍ നാല്‍പതിലേറെപ്പേര്‍ പേര്‍ വോട്ടുചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂത്തിലുണ്ടായ യന്ത്രത്തകരാര്‍ മൂലം സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ വോട്ടുചെയ്യാന്‍ ഒന്നരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു

Related Articles

Back to top button