തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി.എസ് സുനില്‍കുമാര്‍.
നേരത്തെ ധനമന്ത്രി തോമസ് ഐസകിനും വ്യവസായമന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൊവ്വാഴ്ച 4125 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.