KERALALATEST

ബൈപ്പാസ് നിര്‍മാണം തടയും, വയല്‍കിളികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം തുടരുമെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ പശ്ചാത്തലത്തിലാണ് സമരം. ബൈപ്പാസ് നിര്‍മ്മാണം തടയുമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത് അതിന്റെ സൂചനയാണ്. ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ നിഥിന്‍ ഗഡ്കരിയുടെ കോലവും പ്രതിഷധക്കാര്‍ കത്തിച്ചു

Related Articles

Back to top button