പാലക്കാട്: വാളയാര്‍ കൊലക്കേസിലെ പ്രതികളെ രക്ഷിച്ച സോജന് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും കൊലക്കേസ് പ്രതികളാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു
വാളയാര്‍ അനിശ്ചിതകാല സത്യഗ്രഹ പന്തലില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗും ദളിത് ലീഗും ചേര്‍ന്ന് നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ യു.സി രാമന് (മുന്‍ എം എല്‍ എ) അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍ എ.വി.ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു. വിളയാടി വേണുഗോപാല്‍ സമ്മേളനത്തിനെത്തിയവര്‍ക്ക് സ്വാഗതം പറഞ്ഞു. സി.ആര്. നീലകണ്ഠന് ആ മുഖപ്രസംഗം നടത്തി.
ഐക്യദാര്‍ഢ്യ സമ്മേളത്തില്‍ എം എം ഹമീദ്, ടി എം രാജന്, സി പി.ശശിധരന്, വിജയന് ഏലംകുളം, മുജീബ് , കൃഷ്ണസ്വാമി, എസ് കുമാരന്, ആര് രവീന്ദ്രന്, ബാലഗോപാലന്, ശങ്കരന് ചാലില്‍, സുനില്‍ പാണ്ടിക്കാട്, സത്യന് വേങ്ങര , കെ സി ശ്രീധരന്, ബിനീഷ് ശങ്കര്‍, സുമ കൊയിലാണ്ടി, ഗോപാലന് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള ചേരമര്‍സംഘം സംസ്ഥാന ജനറല്‍ സെക്രടറി ഐ.ആര് സദാനന്ദന്റെ നേതൃത്വത്തില്‍ ജാഥയായെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസിഡണ്ട്. എബി ആര് നീലമ്പേരൂര്‍ അധ്യക്ഷനായിരുന്നു. ഐ.ആര്.സദാനന്ദന് ഉല്‍ഘാടനം ചെയ്തു.
സലീനാ പ്രാക്കാനം നടത്തിവരുന്ന ഐക്യദാര്‍ഢ്യ നിരാഹാര സത്യഗ്രഹം അഞ്ചാം ദിവസവും തുടരുന്നു.
സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വി എം. മാര്സന് , കെ. മായാണ്ടി, വിജയന് അമ്പലക്കാട്, കെ. വാസുദേവന്‍, അനിതാ ഷിനു, നൗഫിയ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.