KERALALATEST

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു; ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി രണ്ട് എഫ്.ഐ.ആര്‍

തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദൂരൂഹ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം ഏറ്റെടുത്തത്. ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. കേസില്‍ സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വാളയാര്‍ കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി രണ്ട് കുട്ടികളുടേയും മരണം രണ്ട് എഫ്‌ഐആറുകള്‍ ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എഫ്‌ഐആറില്‍ പോക്‌സോ, എസ്‌സി/എസ്ടി നിയമം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും എഫ്‌ഐആറിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ പോലീസ് തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കെ നാല് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ തെളിവ് കണ്ടെത്തുക എന്നത് സിബിഐ നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. 2017ലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വയസുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും 9 വയസുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പീഡനത്തിന് ഇരയായതിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെങ്കിലും പോലീസ് തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker