തിരുവനന്തപുരം: വാളയര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഉച്ചകഴിഞ്ഞ് 3 ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം നല്‍കുക. തുടര്‍ന്ന് 4 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്നും വാളയാര്‍ നീതി സമര സമിതി കണ്‍വീനര്‍ വി.എം.മാര്സന് അറിയിച്ചു.