തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
‘മുഖ്യമന്ത്രിയെ കണ്ടില്ല. സെക്രട്ടറി മോഹനനെയാണ് കണ്ടത്. സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ഉണ്ട് എന്ന് പറയുകയാണ്. പക്ഷെ പ്രവൃത്തിയിലതില്ല. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാവണമെങ്കില് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണം. അവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം’, കുട്ടികളുടെ അമ്മ പറഞ്ഞു.കസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് പ്രവീണ്‍ എന്ന ചെറുപ്പക്കാരന് ആത്മഹത്യ ചെയ്തതും അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
ഡിവൈഎസ്പി സോജന്, എസ്ഐ ചാക്കോ എന്നിവരുടെ ഇടപെടലുകളാണ് കേസിന് തിരിച്ചടിയുണ്ടാവാന്‍ കാരണം. ഇവര്‍ക്കെതിരേ നടപടിയുണ്ടാവണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നടപടി.