വാളയാര്‍: വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെട്ടാല്‍ ഇനിയും പോക്സോ കേസുകളിലെ എല്ലാ പ്രതികളും രക്ഷപ്പെടുമെന്ന് മുന്‍മന്ത്രി വി സി. കബീര്‍ പറഞ്ഞു. വാളയാര്‍ അമ്മമാര്‍ നടത്തുന്ന അനിശ്ചിത കാല സത്യഗ്രഹം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിച്ച സോജന് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം നടത്തുന്നത്.മലമ്പുഴ എം എല്‍ എ ഓഫീസില്‍ നിന്നും ജാഥയായാണ് സമരപ്പന്തലില്‍ എത്തിയത്.
യോഗത്തില്‍ നീതി സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി എം മാര്സന് സ്വാഗതം പറഞ്ഞു. രക്ഷാധികാരി സി.ആര്. നീലകണ്ഠന് ആമുഖ പ്രഭാഷണം നടത്തി.
വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രവീണ്‍ ജോസഫിന്റെ അമ്മ റാണി എലിസബത്തും സത്യഗ്രഹം നടത്തുന്നു.
സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സലിന പ്രാക്കാനം (ഡിഎച്ച്ആര്‍എം ), രാജേന്ദ്രന് നായര്‍ (ഫോര്‍വേഡ് ബ്ലോക്ക് ), എസ്. രാജേന്ദ്രന് (ബിഎംഎസ്), ശിവരാജന് (കേരള കോണ്‍ഗ്രസ്), സുലൈമാന്‍ (ന്യൂനപക്ഷ മോര്‍ച്ച ), മാരിയപ്പന് നീലിപ്പാറ, രാധാകൃഷ്ണന് (ആര്‍എംപി), ദീപ ജയപ്രകാശ് (സാമുഹ്യ പ്രവര്‍ത്തക ) , എസ്. കുമാരന് (ഔയുഡിഎല്), മുരളീധരന് (ഗാന്ധി ദര്ശന് സമിതി ), കെ. മായാണ്ടി (എസ് സി / എസ്ടി മുന്നണി ), അമ്പലക്കാട് വിജയന്, രാജേഷ് ( കേരള ഹ്യൂമണ്‍ റൈറ്റ്സ് ഫോറം ), പുതുശ്ശേരി ശ്രീനിവാസന് , കെ ഗിരീഷ് കുമാര്‍ (ആര്‍വൈഎഫ്), കൃഷ്ണന് മലമ്പുഴ (ഐ എല്‍പി ) , റെയ്മണ്ട് ആന്റണി, സണ്ണി എഴുര്‍ , മണികണ്ഠന്, നിജാമുദിന് വിപി, അറമുഖന് പത്തിച്ചിറ, സന്തോഷ് മലമ്പുഴ, നൗഫിയ, കാര്ത്തികേയന്, അനിത ഷിനു തുടങ്ങിയവര്‍ സംസാരിച്ചു.