പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ച സോജന് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നിടത്തോളം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉണ്ടാകില്ല എന്ന് മുന്‍മന്ത്രി വി സി. കബീര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരണമെന്നും അദ്ദേഹം.
ഇതിനിടെ വാളയാര്‍ നീതി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സത്യഗ്രഹ സമരം നടത്തിവന്ന മൂന്നാര്‍ സമര നായിക ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു സലിന പ്രാക്കാനം നിരാഹാര സത്യഗ്രഹം ഏറ്റെടുത്തു.
ഇന്നത്തെ പരിപാടിയുടെ സംഘാടകര്‍ കൈരളി പുലയര്‍ മഹാസഭ ( കെപിഎംഎസ് ) പാലക്കാട് ജില്ലാ കമ്മറ്റി ആയിരുന്നു. സത്യാഗ്രഹത്തെ അഭിവദ്യം ചെയ്തു കൊണ്ട് ബിജെപി ദേശീയ സമിതി അംഗം പി എം .വേലായുധന് , വി.എം.മാര്സന് , പി എച്ച് കബീര്‍, വിളയോടി വേണുഗോപാല്‍ , മാരിയപ്പന് നീലിപ്പാറ , അനിതാഷിനു , നൗഫിയ നസീര്‍ , കെ. വാസുദേവന്‍ , മായാണ്ടി , അമ്പലക്കാട് വിജയന് , ഗുരുവായൂരപ്പന് , റെയ്മണ്ട് ആന്റണി , സന്തോഷ് മലമ്പുഴ , വി ചാമുണ്ണി , പത്മ മോഹന്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു.