KERALALATEST

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നീതിക്കായി ഇന്ന് മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തില്‍

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്‌ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കഴിഞ്ഞമാസം കൊച്ചിയിലും ഇവര്‍ ഉപവാസ സമരം നടത്തിയിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് വാളയാറില്‍ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരില്‍ കുറ്റം തെളിയിക്കാന്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരില്‍ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു.
നേരത്തെ വാളയാര്‍ സമരസമതി ഹൈക്കോടതിക്ക് മുന്നില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വാളയാര്‍ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരവും നടത്തിയിരുന്നു.

Related Articles

Back to top button