ENTERTAINMENTMALAYALAM

തകര്‍പ്പന്‍ ഡാന്‍സുമായി ‘ഗോദ’ നായിക വമിഖ ഗബ്ബി

പഞ്ചാബില്‍ നിന്നും മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് വമിഖ ഗബ്ബി. ഗോദയിലെ ഗുസ്തിക്കാരി അദിതി സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വമിഖ പിന്നെ പൃഥ്വിരാജ് ചിത്രം നയനില്‍ നിഗൂഢത നിറഞ്ഞ മറ്റൊരു കഥാപാത്രമായി എത്തുകയും ചെയ്തു. അതിനിടയില്‍ ഒരു മലയാള ആല്‍ബത്തിലും വേഷമിട്ടു. ആദ്യ ചിത്രത്തില്‍ ടൊവിനോ തോമസ് ആയിരുന്നു വമിഖയുടെ നായകന്‍.
ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ വമിഖ ഫോട്ടോഷൂട്ട് തിരക്കിലാണ്. ഗ്ലാമര്‍ നിറയുന്ന ചിത്രങ്ങളും നാടന്‍ പെണ്‍കൊടിയുടെ മുഖമായും വമിഖയെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. പത്തര ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റാഗ്രാം പേജാണ് താരത്തിന്റേത്. വമിഖയുടെ പോസ്റ്റുകള്‍ക്കും അതിനാല്‍ തന്നെ മികച്ച വരവേല്‍പ്പാണ് ഇവിടെ ലഭിക്കുന്നത്.
ഏറ്റവും പുതിയ പോസ്റ്റ് അല്‍പ്പം വേറിട്ടതാണ്. ഇത്തവണ ഒരു അടിപൊളി നൃത്തവുമായാണ് വമിഖയുടെ വരവ്. കറുത്ത ഷോര്‍ട്‌സും ടോപ്പും ജാക്കറ്റും അണിഞ്ഞ വമിഖ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് ചുവടുകള്‍ തീര്‍ക്കുന്നത്. അതി ചടുലമാണ് വമിഖയുടെ ഓരോ മൂവും. കുറേക്കൂടിയും മികച്ച രീതിയില്‍ ചെയ്യാമായിരുന്നു എന്നും താരം ക്യാപ്ഷനില്‍ പറയുന്നു. 15 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാനായതിന്റെ സന്തോഷവും നൃത്തത്തിനൊപ്പമുള്ള ക്യാപ്ഷനില്‍ വമിഖ പ്രകടിപ്പിക്കുന്നു.

Related Articles

Back to top button