ENTERTAINMENTMALAYALAM

ഞാന്‍ ഹോട്ടാണ്… പക്ഷേ ഒരു ദിവസം മാത്രമേ ചിയേഴ്‌സ് പറയാറുള്ളുവെന്നു വാമിഖ

ഗോദയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് വാമിഖ ഗബ്ബി. പഞ്ചാബ് സ്വദേശിയായ വാമിഖ പഞ്ചാബി സിനിമയിലും താരമാണ്. മലയാളത്തില്‍ ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രം 9 ലായിരുന്നു അഭിനയിച്ചത്. രണ്ട് ചിത്രങ്ങളിലും വാമിഖയുടെ പ്രകടനം ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വാമിഖ. മലയാളത്തിലേക്ക് വീണ്ടും വരാനുള്ള തയ്യാറെടുപ്പിലാണ് വാമിഖ. ഇതിനിടെ തന്നെ ആരാധകര്‍ ഹോട്ട് എന്ന് വിളിക്കുന്നതിനെ കുറിച്ചും പഞ്ചാബികളുടെ മദ്യാപനത്തെ കുറിച്ചും മനസ് തുറക്കുകയാണ് വാമിഖ.
ആരാധകര്‍ എന്നെ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതില്‍ വിഷമമില്ല. അത് നല്ല കാര്യമാണ്. ഒരാള്‍ ഗ്ലാമറസാവുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സൗന്ദര്യം എന്നത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. വാമിഖ പറയുന്നു.
ഒരാളുടെ മനസില്‍ തന്നെപ്പറ്റി മോശമായി തോന്നുണ്ടെങ്കില്‍ അത് അയാളുടെ കണ്ണില്‍ ഉണ്ടാവുമെന്നും വാമിഖ പറയുന്നു. എന്നാല്‍ മനസില്‍ സ്‌നേഹമാണെങ്കില്‍ അവര്‍ കാണിക്കുന്നതും ആ രീതിയിലായിരിക്കുമെന്നും താരം അഭിപ്രായപ്പെടുന്നു. താന്‍ ഒന്നിനെപ്പറ്റിയും ആലോചിക്കാറില്ല. വിഷമിക്കുകയുമില്ലെന്നും വാമിഖ പറയുന്നു.
ദിവസവും ഉറങ്ങുന്നതിനു മുന്‍പ് അച്ഛന്‍ ഒരു പെഗ് മദ്യം കഴിക്കാറുണ്ട്. എന്നാല്‍ അച്ഛന്‍ ഒരു മദ്യപാനിയാണെന്ന് പറയാന്‍ കഴിയില്ല. ഞാന്‍ മദ്യപിക്കാറില്ല. ജന്മദിനദിവസം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ മാത്രം ചിയേഴ്‌സ് പറയും. ഒരിക്കലും ഇതിനെ മദ്യപാനശീലമായി കാണാന്‍ കഴിയില്ല വാമിഖ പറയുന്നു.
ഞാന്‍ ഒരു പഞ്ചാബിയാണ്. മദ്യപാനശീലം ഉള്ളവരാണ് പഞ്ചാബികളില്‍ അധികവും എന്നു കരുതുന്നവരുണ്ടെന്നും വാമിഖ പറയുന്നു. എന്നാല്‍ കേരളത്തിലെ പോലെ തന്നെയാണ് ഇവിടെയുമെന്നും വാമിഖ അഭിപ്രായപ്പെടുന്നു. സിനിമയോടാണ് തന്റെ പ്രണയമെന്നും കുട്ടിക്കാലം മുതലേ നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് മുംബൈയിലെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker