കൊച്ചി: നത്തിംഗിന്റെ ഉപബ്രാന്‍ഡായ സിഎംഎഫ്, ഫോണ്‍ 1, വാച്ച് പ്രോ 2, ബഡ്‌സ് പ്രോ 2 എന്നീ മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ഇന്ത്യയിലെ പ്രഥമ മീഡിയടെക് ഡിമെന്‍സിറ്റി 7300 5ജി പ്രൊസസര്‍ ഉപയോഗിച്ച് സിഎംഎഫ് ഫോണ്‍ 1ല്‍ 5000 എംഎഎച്ച് ബാറ്ററി, സോണി 50 എംപി റിയര്‍ ക്യാമറ, 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രെഷ് നിരക്കുള്ള 6.67′ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ എന്നീ പ്രത്യേകതകളുണ്ട്. ഇന്റര്‍ചേഞ്ച് ചെയ്യാവുന്ന ബെസെല്‍ ഡിസൈന്‍, 1.32′ അമോലെഡ് ഡിസ്‌പ്ലേ, 120-ലധികം സ്‌പോര്‍ട്‌സ് മോഡുകള്‍, റിമോട്ട് ക്യാമറ ക?ട്രോള്‍, ഐപി68 വാട്ടര്‍ ആന്റ് ഡസ്റ്റ് റസിസ്റ്റന്‍സ്, 11 ദിവസം വരെ ബാറ്ററി ലൈഫ് എന്നിവ വരുന്നതാണ് സിഎംഎഫ് വാച്ച് പ്രോ 2. സിഎംഎഫ് ബഡ്‌സ് പ്രോ 2 ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹൈ-റെസ് ഓഡിയോ വയര്‍ലെസ് സര്‍ട്ടിഫിക്കേഷന്‍, 50 ഡിബി സ്?മാര്‍ട്ട് എഎന്‍സി, സ്മാര്‍ട്ട് ഡയല്‍, ത്രിമാന ഓഡിയോ ഇഫക്റ്റ്, 43 മണിക്കൂര്‍ ബാറ്ററി ലൈഫും 7 മണിക്കൂര്‍ പ്ലേബാക്കിനായി 10 മിനിറ്റ് ക്വിക്ക് ചാര്‍ജ്ജ് എന്ന പ്രേത്യേകതകളോടെയാണ്.
സിഎംഎഫ് ഫോ? 1ന്റെ 6ജിബി + 128ജിബി വേരിയന്റിന് 15,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയുമാണ് വില. ആദ്യദിന ഓഫര്‍ സെയിലില്‍ പ്രത്യേക ബാങ്ക് ഓഫറുകളും ലഭിക്കും. വാച്ച് പ്രോ 2 ഡാര്‍ക്ക് ഗ്രേ, ആഷ് ഗ്രേ ഓപ്ഷനുകള്‍ക്ക് 4,999 രൂപയും, വെഗന്‍ ലെതര്‍ നീല, ഓറഞ്ച് എന്നിവയ്ക്ക് 5,499 രൂപയുമാണ് വില. ബഡ്‌സ് പ്രോ 2ന് 4,299 രൂപയാണ് വില. ഫ്‌ലിപ്?കാര്‍ട്ടില്‍ ഫോണ്‍ 1 വാങ്ങുമ്പോള്‍ വാച്ച് പ്രോ 2, ബഡ്‌സ് പ്രോ 2 എന്നിവയില്‍ 1000 രൂപ ഇളവ് ലഭിക്കും.
141 1 minute read