മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഏഴംഗ കുടുംബത്തിലെ ഒരു പുരുഷനും സ്ത്രീയും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയ്ക്കടുത്ത് ലോണാവാലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.
അവധി ആഘോഷിക്കാനായി ലോണാവാലയില്‍ എത്തിയതായിരുന്നു കുടുംബം. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ നീന്തിക്കയറി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ രക്ഷാപ്രവര്‍ത്തനം പുനാരംഭിക്കും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നാട്ടുകാരുടേയും പോലീസിന്റേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍പ്പെട്ടവര്‍ താഴെയുള്ള റിസര്‍വോയറിലേക്ക് മുങ്ങിതാഴ്ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
1,096 Less than a minute