BREAKING NEWSLATESTNATIONAL

വാട്ട്‌സ് ആപ്പ് സ്വകാര്യതാ നയം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു

മുംബൈ: വാട്ട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. സ്വകാര്യ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പിലെ വിവരങ്ങള്‍ മാതൃ കമ്പനിയായ ഫേസ് ബുക്കിന്‌കൈമാറ്റുമെന്നും ഇതുള്‍ക്കൊള്ളിച്ച പുതിയ നയം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 ന് ശേഷം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കും എന്ന അറിയിപ്പാണ് കമ്പനി നല്‍കിയിട്ടുള്ളത്.വന്‍കിട വ്യവസായികളടക്കം സമൂഹത്തിലെ നാനാതുറയിലുള്ള ആളുകള്‍ ഇതേപ്പറ്റി ആശങ്ക പങ്കുവെച്ച അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നയം പരിശോധിക്കുന്നത്.
ഫെയ്‌സ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പിന്റെ നയം ഏതെല്ലാം തരത്തില്‍ രാജ്യത്തെയും സമൂഹത്തെയും ബാധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം വിലയിരുത്തുമെന്നാണ് വിവരം.

Related Articles

Back to top button