TECHMOBILE

വാട്‌സ്ആപ്പ് ഗ്രൂപ്പ് ശല്യമാകുന്നുണ്ടോ? ഇനി സ്ഥിരമായി മ്യൂട്ട് ചെയ്യാം

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ഓഫീസ് മീറ്റിംഗുകള്‍ മുതല്‍ ടൂര്‍ പ്ലാനിങും, കുടുംബ മീറ്റിംഗുകള്‍, പ്രാര്‍ത്ഥന പരിപാടികള്‍ എന്ന് വേണ്ട പലതിനും ആശ്രയം വാട്‌സ്ആപ്പ് ആണ്. ചില സമയത്ത് വാട്‌സ്ആപ്പ് ഒരു ശല്യവുമാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. കേരളത്തിലെ ഒരു ശരാശരി വാട്‌സ്ആപ്പ് ഉപയോക്താവ് കുറഞ്ഞത് ഒരു നാല് ഗ്രൂപ്പിലെങ്കിലും അംഗമായിരിക്കും എന്നാണ് കണക്കുകള്‍. സ്‌കൂള്‍കോളജ് സഹപാഠികള്‍, കുടുംബഗ്രൂപ്പ്, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങി പല രൂപത്തിലാണ് ഗ്രൂപ്പുകള്‍.
ഫോര്‍വേഡ് മെസ്സേജുകളാണ് പലപ്പോഴും ഇത്തരം ഗ്രൂപ്പിലെ ഒരു പ്രധാന പോസ്റ്റിങ്ങ്. അതുകൊണ്ട് തന്നെ പലരും പല ഗ്രൂപ്പുകളും മ്യൂട്ട് ചെയ്താണ് വച്ചിരിക്കുന്നത്. ഗ്രൂപ്പില്‍ നിന്നും പുറത്തുപോയാല്‍ അഡ്മിനും ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ക്കും എന്ത് തോന്നും എന്നുള്ളതാണ് പലപ്പോഴും മ്യൂട്ട് അവസ്ഥയില്‍ തുടരാന്‍ പലരെയും നിര്‍ബന്ധിക്കുന്നത്. പക്ഷെ അവിടെയും ഒരു ചെറിയ പ്രശ്‌നമുണ്ട് 8 മണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ മാത്രമാണ് ഇത്രയും കാലം മ്യൂട്ട് സംവിധാനം വാട്‌സാപ്പ് അനുവദിച്ചിരുന്നുള്ളു. അതെ സമയം ഇനി കാലാകാലത്തേക്ക് ഗ്രൂപ്പ് മ്യൂട്ട് ചെയ്യാം.
വളരെക്കാലമായി മ്യൂട്ട് സംവിധാനത്തില്‍ വാട്ട്‌സ്ആപ്പ് മാറ്റം വരുത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ കൊട്ടിഘോഷിക്കാതെയാണ് പരിഷ്‌കരിച്ചിരിക്കുന്നത്. ഒരിക്കല്‍ മ്യൂട്ട് ചെയ്താല്‍ ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും എങ്കിലും നിങ്ങളുടെ ഫോണ്‍ വൈബ്രേറ്റുചെയ്യുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ ശല്യപ്പെടുത്തുകയുമില്ല.

വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ മ്യൂട്ട് ചെയ്യേണ്ടതെങ്ങനെ?

മ്യൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റ് തുറക്കുക, മുകളിലെ കുത്തനെയുള്ള മൂന്ന് കുത്തുകള്‍ അമര്‍ത്തുക
പകരം ചാറ്റ് ഗ്രൂപ്പ് ഇടത്തേക്ക് സൈ്വപ്പ് ചെയ്താലും മതി. തുടര്‍ന്ന് ടാബ് ബട്ടണ്‍ അമര്‍ത്തുക.
നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ ലഭിക്കും 8 മണിക്കൂര്‍, 1 ആഴ്ച, എല്ലായ്‌പ്പോഴും.
അറിയിപ്പുകള്‍ നിശബ്ദമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയ ദൈര്‍ഘ്യം തിരഞ്ഞെടുക്കുക.
നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പ് മ്യൂട്ട് അവസ്ഥയിലേക്ക് മാറിയിരിക്കും

Related Articles

Back to top button