TECHMOBILE

വാട്ട്‌സ് ആപ്പ് ഇന്ത്യയില്‍ പേയ്‌മെന്റ് ഫീച്ചര്‍; സന്ദേശം മാത്രമല്ല, ഇനി പണവും അയ്ക്കാം

ന്യഡല്‍ഹി : ഇന്ത്യയില്‍ ഉടനീളം ഉപയോക്താക്കള്‍ക്ക് വാട്ട്്ആപ്പിലൂടെ പണം അയക്കുന്ന പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ട് കോടി ഇന്ത്യാക്കാര്‍ക്ക് ഇനി സുരക്ഷിതമായ പേയ്‌മെന്റ് അനുഭവത്തിലൂടെ സന്ദേങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ അയക്്കുന്ന അത്ര എളുപ്പത്തില്‍ ഇനി പണമയയ്ക്കാം . സുഹൃത്ത്ുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിചയക്കാര്‍ക്കും ഇനി കറന്‍സിയുട ഉപയോഗമോ ബാങ്കില്‍ പോകാതെയോ പണം അയക്കാം
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ ഫേസ് ഉപയോഗിച്ചാണ് വാട്ട്‌സ് ആപ്പ് അവരുടെ പേയ്്‌മെന്റ് ഇന്റര്‍ഫേസ് ചെയ്തിരിക്കുന്നത്. 160 ഓളം ബാങ്കുകള്‍ തമ്മില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ഇന്ത്യ ഫസ്റ്റ് റിയല്‍ ടൈം പേയ്‌മെന്റ് സിസ്റ്റമാണ് യുപിഐ.
വാട്ട്‌സ് ആപ്പിന്ഞറെ ഐഒഎസ് ആന്‍ഡ്രോയിഡ് ആപ്പുകളിലെ ഏറ്റവും പുതിയ പതിപ്പില്‍ മറ്റ് ഫീച്ചറുകള്‍ പോലെ തന്നെ പേയ്‌മെന്റ് ഫീച്ചറും ഓ്‌ട്ടോമാറ്റിക്കായി വരും.
പ്രവര്‍ത്തന രീതി : പേയ്‌മെന്റ് ആപ്പിലൂടെ പണം അയക്കുന്നതിനായി പണം അേേയക്കണ്ട ആളുമായുള്ള ചാറ്റ് തുറന്ന് സാധാരണ കോണ്‍ടാക്ടുകലും രേഖകളും രേഖകളും ചിത്രങ്ങളും അയക്കാന്‍ ചെയ്യുന്നതുപോലെ അറ്റാച്ച് ടാപ്പ് ചെയ്യുക, അടുത്തതായി പേയ്‌മെന്റ് തിരഞ്ഞെടുക്കുക. കാര്‍ഡ് പരിശോധിച്ചുറപ്പിക്കാനായി ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക. നിങ്ങളുടെ വ്യക്തപരമായ യുപിഐ പിന്‍ സജ്ജീകരിക്കുക .തുടര്‍ന്നു ഒകെ ടാപ്പ് ചെയ്യുക ,സജ്ജീകരണം പൂര്‍ത്തിയായി.
പണം അയക്കുന്നത് എങ്ങനെ : വാട്ട്‌സ് ആപ്പില്‍ പണി അയക്കുന്നത് മെസേജ് ചെയ്യുന്നതുപോലെ വളരെ എളുപ്പമാണ് ഇതിന് പ്രത്യേകിച്ച വാലറ്റിന്റെ ആവശ്യമോ മറ്റൊരു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യേണ്ടതായോ ഇല്ല.
പണം അയക്കേണ്ട ആളുമായുള്ള ചാറ്റ് തുറുന്ന് സാധാരണ പോലെ അറ്റാച്ച് ടാപ്പ് ചെയ്യുക. അടുത്തതായി പേയ്‌മെന്റ് തെരഞ്ഞെടുക്കുക, തുക നല്‍കുക, വേണമെങ്കില്‍ മെസേജ് നല്‍കാം, പണം അയക്കുന്നത് എന്തിനായിരുന്നു എന്ന ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കാന്‍ ഇത് സഹായിക്കും. ഇനി നിങ്ങളുടെ വ്യക്തിപരമായ യുപിഐ പിന്‍ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ പരിശോധിച്ചുറപ്പികക അത്രേയുള്ളു.
ഇന്ത്യയില്‍ വാട്ട്‌സ് ആപ്പിലൂടെ പണം അയക്കാന്‍ ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമായി വേണം. വാട്ട്‌സ് ആപ്പ് ബാ്ങ്കുകള്‍ക്ക് ,അതായത് പേയ്‌മെന്റ് സേവന ദാതാക്കള്‍ക്ക് , നിര്‍ദ്ദേശങ്ങള്‍ അയക്കും , ഇതനുസരിച്ചാണ് അയക്കുന്നയാളുടേയും സ്വീകരിക്കുന്നയാളുടേയും ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ യുപിഐ യിലൂടെ പണമിടപാട് ആരംഭിക്കുന്നത്. വാട്ട്‌സ് ആപ്പിലെ മറ്റു ഫീച്ചറുകള്‍ പോലെ തന്നെ പേയ്‌മെന്റസും ഡിസൈന്‍ ചെയ്തിരിക്കുന്നത് ശക്തമായ സുരക്ഷയോടും സ്വകാര്യതാ പരിരക്ഷയോടും കൂടിയാണ്. ഓരോ പെയ്‌മെന്റ്ിനും യുപിഐ, പിന്‍ നല്‍കണമെന്നത് സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമാണ്. വാട്ട്‌സ് ആപ്പിന്റെ 10 പ്രാദേശിക ഭാഷാ പതിപ്പുകളില്‍ പേയ്‌മെന്റ്്‌സ് ഇപ്പോള്‍ ലഭ്യമാണ്. ഇതിനുവേണ്ടി ഡെബിറ്റ് കാര്‍ഡും യുപിഐ പിന്തുണയുള്ള ബാങ്കില്‍ ഒരു അക്കൗണ്ടുമാണ്. ഈ ഫീച്ചര്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പേയ്‌മെന്റ് ഫീച്ചര്‍ ലഭ്യമാണ്.

Related Articles

Back to top button