LOCAL NEWSVAYANADU

വയനാട് മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; 15000 പാക്കറ്റ് ഹാൻസ് പിടികൂടി

വയനാട് തകരപ്പാടി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ്  KL 11 S O590 TATA ലോറിയിൽ കർണാടക നഞ്ചൻങ്കോട് ഭാഗത്ത് നിന്നും 15000 പാക്കറ്റ് ഹാൻസ് പിടികൂടിയത്. സംഭവത്തിൽ
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി റഫീഖ് (46) നെ അറസ്റ്റ് ചെയ്തു. ലഹരി പിടി കൂടിയ സംഘത്തിന്  എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പി പ്രിവൻ്റീവ് ഓഫീസർ മാരായ എം ബി ഹരിദാസൻ  കെ.കെ അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ് അമൽദേവ് പി.ജി എന്നിവർ നേതൃത്വം നൽകി. കേസിലെ പ്രതിയെയും ഹാൻസും വാഹനവും സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.

Related Articles

Back to top button