BUSINESSBUSINESS NEWS

വേകൂള്‍ ഫൂഡ്‌സ് എന്‍ഡിആര്‍എഫുമായി കൈകോര്‍ക്കുന്നു

ചെന്നൈ: പ്രമുഖ കാര്‍ഷിക വാണീജ്യ കമ്പനികളിലൊന്നായ വേകൂള്‍ ഫൂഡ്‌സ്, നാഷണല്‍ ഡിസൈന്‍ ആന്‍ഡ് റീസര്‍ച്ച് ഫോറവുമായി (എന്‍ഡിആര്‍എഫ്)സഹകരണത്തിന് മൂന്നു വര്‍ഷത്തേക്ക് ധാരണാ പത്രം ഒപ്പവുച്ചു.
നിരന്തരം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിഹാരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കാര്‍ഷിക വിതരണ ശൃംഖലയെ പുനര്‍ഭാവന ചെയ്യാന്‍ വേകൂളിനെ ഈ സഹകരണം സഹായിക്കും. കര്‍ഷകരുമായി വേകൂളിനുള്ള ബന്ധവും വിതരണത്തിലെ മികവും എന്‍ഡിആര്‍എഫിന് അവരുടെ നൂതനവും സുസ്ഥിരവുമായ, ബയോ ഫെര്‍ട്ടിലൈസര്‍ പോലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഫീല്‍ഡ് ട്രയല്‍ ലഭിക്കുന്നതിന് സഹായമാകും. കൂടാതെ സുസ്ഥിരമായ ഈ കണ്ടുപിടുത്തങ്ങള്‍ ഫീല്‍ഡുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേകൂളിന്റെ നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
വേകൂള്‍ ഫൂഡ്‌സ് സിഇഒ കാര്‍ത്തിക് ജയരാമനും എന്‍ഡിആര്‍എഫ് ചെയര്‍മാനും ചന്ദ്രയാന്‍,മംഗള്‍യാന്‍ മുന്‍ പ്രോഗ്രാം ഡയറക്ടറുമായ ഡോ.മൈല്‍സ്വാമി അണ്ണാദുരൈയും ധാരണാ പത്രം കൈമാറി.
എന്‍ഡിആര്‍എഫുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈ സഹകരണത്തിലൂടെ എന്‍ഡിആര്‍എഫിന്റെ സ്വാഭാവിക ബയോ ഉല്‍പ്പന്നങ്ങള്‍ ഫീല്‍ഡ് ട്രയലിന് എത്തിക്കാനും വിതരണത്തിനും സൗകര്യമൊരുക്കുമെന്നും തങ്ങളുടെ സജീവമായ പ്ലാറ്റ്‌ഫോമിലൂടെയും എഫ്പിഒ നെറ്റ്‌വര്‍ക്കിലൂടെയും ഇവയുടെ ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ സംഭരണം സാധ്യമാക്കുമെന്നും തങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും എന്‍ഡിആര്‍എഫിന്റെ സാങ്കേതിക വിദ്യ കരുത്താകുമെന്നും വേകൂള്‍ ഫാര്‍മര്‍ എന്‍ഗേജ്‌മെന്റ് മേധാവി സെന്തില്‍ കുമാര്‍ പറഞ്ഞു.
കൂടാതെ സഹകരണത്തിലൂടെ വേകൂളിന്റെ നവീകരണ സംഘത്തിന് ഏറ്റവും പുതിയ റോബോട്ടിക്ക്‌സ്, സെന്‍സറുകള്‍, എഐ, എംഐഎല്‍ എന്നിവ ഉപയോഗിച്ച് അടുത്ത തലമുറ കാര്‍ഷിക പരിഹാര ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും സാധിക്കും.
സുസ്ഥിര കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ നൂതനവും ചെലവു കുറഞ്ഞതുമായ പരിഹാരം കൊണ്ടുവരുമെന്ന് വിഭാവനം ചെയ്യുന്നുവെന്നും കര്‍ഷകര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് വരെ ഇതിന്റെ ഗുണം ലഭിക്കുമെന്നും ഡോ. അണ്ണാദുരൈ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker