LATESTNATIONAL

5 വര്‍ഷം പ്രണയം, പ്രീ–വെഡ്ഡിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു ആ ജീവിതം ദുരന്തമായി

മൈസൂര്‍: പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വള്ളം മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. ചന്ദ്രു (28), ശശികല (20) എന്നിവരാണ് കാവേരി നദിയില്‍ മുങ്ങിമരിച്ചത്. ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. വെള്ളത്തിലാഴ്ന്ന് പോയ ഇരുവരുടെയും മൃതദേഹം പൊലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് പുറത്തെടുത്തത്.
അ!ഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സിവില്‍ കോണ്‍ട്രാക്‌റയായ ചന്ദ്രുവിന്റെയും ശശികലയുടെയും വിവാഹം നിശ്ചയിച്ചത്. നവംബര്‍ 22ന് വിവാഹം നടത്താനായിരുന്നു തീരുമാനം. മൈസൂരില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പമാണ് ഇരുവരുമെത്തിയത്. മുഡുക്കുത്തോരെ മലികാര്‍ജുന സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം വള്ളങ്ങളിലായി മറുകരയിലുള്ള റിസോര്‍ട്ടിലേക്ക് പോകുകയായിരുന്നു.
കരയില്‍ നിന്ന് 30 മീറ്ററോളം പിന്നിട്ട ശേഷം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹൈഹീല്‍ ചെരുപ്പിട്ടിരുന്ന ശശികല നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് വീണു. ചന്ദ്രു ശശികലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വള്ളം പൂര്‍ണമായി മറിഞ്ഞു. ചന്ദ്രുവും ഒപ്പമുണ്ടായിരുന്ന ബന്ധുവും വള്ളം തുഴഞ്ഞിരുന്ന മത്സ്യത്തൊഴിലാളിയും നദിയിലേക്കു വീണു. മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു. മറ്റു മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ബന്ധുവിനെ രക്ഷപ്പെടുത്തി.
ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കരയ്‌ക്കെത്തിച്ചത്. സംഭവത്തില്‍ കേസെടുത്തതായി തലക്കാട് പൊലീസ് അറിയിച്ചു.

Related Articles

Back to top button