ലക്‌നൗ: സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവാഹം, ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. യുപിയിലെ ബന്ദ സ്വദേശിനി അനുരാധാ ദേവിയാണ് ഭര്‍ത്താവ് രവികുമാര്‍ ആള്‍മാറാട്ടം നടത്തിയെന്ന് കാണിച്ച് പരാതി നല്‍കിയത്. തട്ടിപ്പിന് കൂട്ടുനിന്ന രവികുമാറിന്റെ അച്ഛന്‍ , അമ്മ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിവാഹാലോചനയുടെ സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞത്. കൂടാതെ ഹരിയാനയില്‍ വീടുകളും പ്ലോട്ടുകളും ഉണ്ടെന്നും അവകാശപ്പെട്ടു. യുവാവിന്റെ ജോലിയും കുടുംബ പശ്ചത്തലവും ഇഷ്ടമായതോടെ വിവാഹം ഉറപ്പിച്ചു. 2020 ലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് വിരുന്നിനായി അളിയന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ സ്വകാര്യ ടാക്‌സി ഡ്രൈവറാണെന്ന സത്യം യുവതി മനസ്സിലാക്കുന്നത്.
ഭര്‍ത്താവിനോടും അമ്മായിയമ്മയോടും ഇക്കാര്യം ചോദിച്ചപ്പോള്‍ അവര്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരിക പീഡനവും ആരംഭിച്ചു. സ്വന്തം വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി വര്‍ഷങ്ങളോളം യുവതി പീഡനം സഹിച്ചു. ഒടുവില്‍ സഹികെട്ടാണ് യുവതി പൊലീസിനെ സമീച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1,092 Less than a minute