KERALALATEST

വിവാഹ വീട്ടില്‍ സംഘര്‍ഷം; പരിക്കേറ്റ യുവാവ് മരിച്ചു, വരന്റെ പിതാവും പ്രതി

ആലപ്പുഴ: മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിനു സമീപം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ മാസം 26ന് രാത്രി ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് എന്ന 33 കാരനാണ് മരിച്ചത്.
വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസം സൃഷ്ടിച്ചു. ഇതിനെ പ്രദേശവാസികളായ ചിലര്‍ ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടിയത്. തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് രഞ്ജിത്ത് ചികിത്സയില്‍ ആയിരുന്നു.
മാവേലിക്കര കോഴിപ്പാലത്ത് നെല്‍സണ്‍ എന്നയാളുടെ മകന്റെ കല്യാണത്തിന്റെ അന്നുണ്ടായ സംഘര്‍ഷമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചതും ഒരാളുടെ മരണത്തിന് കാരണമായതും. കല്യാണത്തിന് എത്തിയവര്‍ റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതിനെ രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയ സംഘത്തിലെ ഒരു വിഭാഗം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയ്ക്കിടെ രഞ്ജിത്ത് മരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വരന്റെ പിതാവായ നെല്‍സണ്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രഞ്ജിത്തിന്റെ മരണത്തിന് കുറ്റക്കാരായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഏതായാലും രഞ്ജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വരന്റെ പിതാവ് ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനിടെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker