BREAKING NEWSKERALALATESTNEWS

സംസ്ഥാനത്തേക്ക് വിവാഹത്തിനായി വരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

ഇതര സംസ്ഥാനങ്ങളിൽനിന്നു വിവാഹ ആവശ്യത്തിനു വരുന്നവർക്ക് സർക്കാർ ഇളവുകൾ അനുവദിച്ചു. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്വാറന്റീൻ വേണ്ട. അഞ്ച് പേർക്കാണ് ഇളവ്. ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം വിവാഹ കാർഡും അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.

ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങൾ സന്ദര്‍ശിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്കും ബിസിനസുകാർക്കും മെഡിക്കൽ വിഭാഗം ജീവനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ക്വാറന്റീനിൽ സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു.

Tags

Related Articles

Back to top button
Close