LATESTBUSINESSBUSINESS NEWSLIFE STYLE

വെഡിങ് പ്ലാനേഴ്‌സ് ടൂര്‍: കൊച്ചി മുന്‍നിരയില്‍ കൊച്ചി

കൊച്ചി : രാജ്യത്തെ പ്രമുഖ വെഡിങ് പ്ലാനേഴ്‌സിനെ സംഘടിപ്പിച്ചുകൊണ്ട് വെഡിങ് പ്ലാനേഴ്‌സ് ടൂര്‍ സംഘടിപ്പിച്ചു. വിവാഹങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായി കൊച്ചിയെ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഗ്രാന്റ്മ ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയും ഇന്‍ഡിഗോ എയര്‍ലൈന്‍സും ഹയാത് സെയില്‍സ് ഫോഴ്്‌സും സംയുക്തമായാണ് വെഡിങ് പ്ലാനേഴ്‌സ് ടൂര്‍ സംഘടിപ്പിച്ചത്.
ന്യൂഡല്‍ഹി, ജയപ്പൂര്‍, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള 30ല്‍ അധികം വ്യവസായ പ്രമുഖര്‍ കൊച്ചിയില്‍ നടന്ന മൂന്നു ദിവസത്തെ ആദ്യ പര്യടനത്തില്‍ പങ്കെടുത്തു. ഹോട്ടലിന്റെയും നഗരത്തിന്റേയും പ്രധാന വ്യവസായ പങ്കാളികളുമായി ഇവര്‍ ആശയ വിനിമയം നടത്തി . കൊച്ചി ആസ്ഥാനമായുള്ള ഏജന്‍സികളുമായും സഹകരിച്ച് പഞ്ചവാദ്യം, മോഹിനിയാട്ടം, കളരിപ്പയറ്റ്, കഥകളി, കേരള സദ്യ, ചുണ്ടന്‍ വള്ളംകളി എന്നിവ ഹോട്ടല്‍ അവതരിപ്പിച്ചു. കേരളത്തിന്റെ സംസ്‌കാര പൈതൃകം ഉള്‍ക്കൊണ്ട് കേരളത്തിലെ മികച്ച വിവാഹാനുഭവം എന്നിവ പര്യടനത്തില്‍ പങ്കെടുത്തവര്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിനെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗ്രാന്റ് ഹയാത്തിന് റെസിഡന്‍ഷ്യല്‍ ,നോണ്‍ റെസിഡന്‍ഷ്യല്‍ വിഭാഗത്തില്‍പ്പെട്ട നിരവധി വിവാഹങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു കൊച്ചിയിലേക്ക് കൂടുതല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളെ ആകര്‍ഷിക്കുന്നതിനായി വിവിധ ആശയങ്ങളും നിര്‍ദ്ദേശങ്ങളും കണ്ടെത്തുന്നതിനു ഒരു വേദി ഒരുക്കാന്‍ ഈ വെഡ്ഡിങ് പ്ലാനേഴ്‌സ് ടൂറിലൂടെ സാധിച്ചതായി ഗ്രാന്റ് ഹയാത് കൊച്ചി ബോള്‍ഗാട്ടി ജനറല്‍ മാനേജര്‍ ശ്രീകാന്ത് വഖാര്‍ക്കര്‍ പറഞ്ഞു.

Related Articles

Back to top button