ദില്ലി:ഡാര്‍ജിലിങ് ട്രെയിന്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ദില്ലിയില്‍നിന്നെത്തിയ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്. ഗുഡ്‌സ് ട്രെയിന്‍ സിഗ്‌നല്‍ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പരിക്കേറ്റ അറുപത് പേരാണ് നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അപകടത്തിന് കാരണം റെയില്‍ മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയാണെന്ന വിമര്‍ശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.
1,101 Less than a minute