BREAKING NEWSWORLD

യുഎസില്‍ ട്രംപ് അനുകൂലികളുടെ സായുധ വിപ്ലവത്തിനു സാധ്യതയെന്ന് രഹസ്യ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ജോ ബൈഡന്‍ യു.എസ്. പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് മുന്നോടിയായി രാജ്യമെങ്ങും സായുധ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐ.യുടെ മുന്നറിയിപ്പ്. സംസ്ഥാന തലസ്ഥാനങ്ങളിലും വാഷിങ്ടണിലുമാണ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്ന് രഹസ്യവിവരം ലഭിച്ചത്.
ജനുവരി 16ന് ആക്രമണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്നും 20വരെ നീണ്ടുനിന്നേക്കുമെന്ന് എഫ്.ബി.ഐ.യെ ഉദ്ധരിച്ച് പ്രമുഖ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ സംസ്ഥാനത്തെയും സര്‍ക്കാര്‍ കെട്ടിടങ്ങളും കോടതികളും ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരേയുള്ള പ്രതിഷേധങ്ങളില്‍ അണിചേരാന്‍ ഒരു സംഘം ആഹ്വാനം ചെയ്യുന്നതായുള്ള വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഫ്.ബി.ഐ.യ്ക്ക് ലഭിച്ചത്.
ജനപ്രതിനിധികളെ ആക്രമിക്കാന്‍ പ്രതിഷേധക്കാര്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡനുനേരെ അപായശ്രമം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും എഫ്.ബി.ഐ. നിരീക്ഷിക്കുന്നുണ്ട്.
ഓണ്‍ലൈനായാണ് ഇത്തരം ആഹ്വാനങ്ങള്‍ പ്രചരിക്കുന്നത്. ചില ട്രംപ് അനുകൂല സംഘടനകള്‍ ജനുവരി 20ന് മില്യണ്‍ മിലീഷ്യ മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ വിലക്കിനെതിരേ ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ട്രംപ് അനുകൂലികളുടെ ശ്രമം ജനകീയപങ്കാളിത്തം ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു.
വാരാന്ത്യത്തിലാണ് വലതുപക്ഷ അനുകൂല ഫോറമായ ദ ഡോണാള്‍ഡ് വിന്‍ ട്രംപ് അനുകൂലികളോട് ട്വിറ്റര്‍ ആസ്ഥാനത്തിനുമുന്നില്‍ തടിച്ചുകൂടാന്‍ ആഹ്വാനം ചെയ്തത്.തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം ഓഫീസിനു മുന്നിലെത്തി സുരക്ഷയൊരുക്കി.എന്നാല്‍, വളരെ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്.

Related Articles

Back to top button