BREAKING NEWSHEALTHWORLD

കോവിഡാണ്, ആ പേരില്‍ രാഷ്ട്രീയം കളിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 മഹാമാരിയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കളിക്കരുതെന്ന മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന. ലോകവ്യാപകമായി കൊവിഡ് 19 വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുകയാണെന്നും ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ശാസ്ത്രീയമായി രോഗവ്യാപനം നിയന്ത്രിക്കണമെന്ന് ഡബ്ല്യൂഎച്ച്ഓ നിര്‍ദേശിച്ചു. വൈറസ് ബാധയുടെ സാഹര്യം വിലയിരുത്താനായി ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു ലോകാരോഗ്യ സംഘടന താത്കാലിക നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ലോകമെമ്പാടും മഹാമാരിയ്‌ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്ര്‍ക്ക് പിന്തുണ നല്‍കുമെന്ന് ഡബ്ല്യൂഎച്ച്ഓ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് അറിയിച്ചു. ലോകാരോഗ്യ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളും ആഗോളതലത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങളും സഹായങ്ങളും മികച്ചതാണെന്നു വിലയിരുത്തിയ അദ്ദേഹം വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കും പ്രോത്സാഹനം അറിയിച്ചു.
അതേസമയം, കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയവത്കരണത്തില്‍ നിന്ന് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വൈറസിനെതിരെയുള്ള ആഗോളശ്രമങ്ങള്‍ക്ക് അത് വിലങ്ങുതടിയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. വരും മാസങ്ങളില്‍ കൊവിഡ് നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ചും വിദഗ്ധ സമിതി ലോകാരോഗ്യസംഘടനയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. അന്താരാഷ്ട്ര തലത്തിലുള്ള യാത്രങ്ങള്‍, നിരീക്ഷണം, കോണ്ടാക്ട് ട്രേസിങ് ശ്രമങ്ങള്‍, ആരോഗ്യസംവിധാനങ്ങളുടെ പരിപാലനം, വാക്‌സിന്‍ നിര്‍മാണം, വിതരണം എന്നിവയ്ക്ക് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് അവര്‍ വ്യക്തമാക്കി.
ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.4 കോടി കടന്നതിനു പിന്നാലെയാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സിയുടെ മുന്നറിയിപ്പ്. കൊവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ഇത് അഞ്ചാം തവണയാണ് സമിതി യോഗം ചേരുന്നത്

Related Articles

Back to top button