BREAKING NEWSLATESTNEWSWORLD

കോവിഡ് ലോകത്ത് അപകടകരമായ ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് മഹാമാരി അപകടകരമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.പ്രതിദിനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ക്രമാതീതമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒന്നര ലക്ഷം പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

‘വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികള്‍ ഇനിയും ആവശ്യമാണ്.പലര്‍ക്കും ലോക്ക്ഡൗണ്‍ വീട്ടിലിരുന്ന് മടുപ്പുളവാക്കി. രാജ്യങ്ങള്‍ അവരുടെ സമൂഹത്തെ തുറന്ന് വിടാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ വൈറസ് ബാധ അതിവേഗമാണ് പടരുന്നത്. കൂടുതല്‍ വിനാശകാരിയായാണ് ഇതിന്റെ പോക്ക്. നല്ലൊരു ശതമാനം ജനങ്ങളെ ഇത് ബാധിച്ചു കഴിഞ്ഞു. ‘ -ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നു.

ചൈനയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്.വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, കൈ കഴുകല്‍ തുടങ്ങിയ നടപടികള്‍ ഇപ്പോഴും നിര്‍ണായകമാണെന്നും ടെഡ്രോസ് പറയുന്നു.

Related Articles

Back to top button