BREAKINGNATIONAL

ഭര്‍ത്താവിനെ കാമുകിയോടൊപ്പം പിടികൂടി, പിന്നാലെ പോലീസിന് മുന്നില്‍വച്ച് തമ്മില്‍തല്ലി ഭാര്യയും ഭര്‍ത്താവും

‘ഇമ്പമുള്ളതാണ് കുടുംബം’ എന്നാണ് മലയാളത്തിലെ പഴഞ്ചൊല്ല്. കുടുംബത്തിന്റെ ഇമ്പം നഷ്ടപ്പെടുമ്പോള്‍ അത് തകര്‍ച്ചയിലേക്ക് നീങ്ങുന്നു. അതേസമയം കുടുംബ ബന്ധങ്ങള്‍ പലതും അതിസങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. ഭാര്യയും ഭര്‍ത്താവും കുട്ടികളുമൊത്തുള്ള സൌഹാര്‍ദ്ദപൂര്‍വ്വമായ അന്തരീക്ഷം തകരുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. ഇത് കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ നഗരത്തില്‍ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയ ഭര്‍ത്താവിനെ പോലീസുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ഭാര്യ ചെകിട്ടത്ത് അടിക്കുന്ന വീഡിയോയായിരുന്നു അത്.
ഘര്‍ കെ കലേഷ് എന്ന എക്‌സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ പോലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെ ഒരു സ്ത്രീയും ഒരു പുരുഷനും വീട്ടില്‍ നിന്നും ഇറങ്ങിവരുന്നത് കാണാം. പിന്നാലെ പോലീസിനും നാട്ടുകാര്‍ക്കും മുന്നില്‍ വച്ച് സ്ത്രീ പുരുഷന്റെ ചെകിട്ടത്ത് ശക്തമായി അടിച്ച് പോലീസുകാരന്റെ പുറകിലേക്ക് മാറി നില്‍ക്കുന്നു. ഈ സമയം ഇയാള്‍ സ്ത്രീയുടെ തലയ്ക്കിട്ട് അടിക്കുന്നത് കാണാം. പിന്നാലെ സ്ഥിതി കൂടുതല്‍ വഷളാവാതെ പോലീസ് ഇരുവരും പിടിച്ച് മാറ്റാന്‍ പാടുപെടുന്നു.
വീഡിയോ പങ്കുവച്ച് കൊണ്ട് ഘര്‍ കെ കലേഷ് ഇങ്ങനെ കുറിച്ചു, ‘ഭാര്യ ഭര്‍ത്താവിനെ കാമുകിയോടൊപ്പം കൈയോടെ പിടികൂടി. പോലീസിനു മുന്നില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വഴക്കിട്ടു. ഹാപൂര്‍ യു.പി.’ വീഡിയോ ഇതിനകം ഏട്ടരലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാന്‍ വീഡിയോയ്ക്ക് താഴെ എത്തി. വീഡിയോ ആദ്യം പങ്കുവച്ചത് ഹാപൂര്‍ ഇലക്ട്രോണിക് മീഡിയ പ്രസിഡന്റ് ശക്തി താക്കൂറാണ്. പോലീസും ഭാര്യയും ചേര്‍ന്ന് പിടികൂടിയ ശേഷം തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് പോലീസിനോട് സമ്മതിച്ചു. മൂന്ന് വര്‍ഷമായി ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ ഭര്‍ത്താവ്, ഭാര്യയെ തല്ലിയതിനെ വിമര്‍ശിച്ച് കൊണ്ട് എഴുതി. ‘ഇന്നത്തെ കാലത്ത് വിവാഹേതര ബന്ധം ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു.’ എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്.

Related Articles

Back to top button