BREAKINGLOCAL NEWS
Trending

വയനാട് ജനവാസ മേഖലയില്‍ കാട്ടാനകള്‍; വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടര്‍ന്ന് വനംവകുപ്പ്

കല്‍പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകള്‍ ഉള്ളത്. ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ജനവാസ മേഖലയായതിനാല്‍ പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിര്‍ദേശം. അതേ സമയം സ്ഥലത്ത് വന്‍പ്രതിഷേധവുമായി നാട്ടുകാരും രം?ഗത്തെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങുന്നത് പതിവാണെങ്കിലും കൃഷി നശിപ്പിക്കുന്നതില്‍ നാട്ടുകാര്‍ രോഷാകുലരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button