സാധാരണ പുരുഷന്മാര് മാത്രമല്ല സ്ത്രീകളും തലകുത്തി മറിയാറുണ്ട് എങ്കിലും സാരിയുടുത്ത് കൊണ്ട് തലകുത്തി മറിയുന്നത് (Backflip) ചിന്തിക്കാനേ കഴിയില്ല എന്നത് ഒരു സത്യമാണ്. പക്ഷേ ആ ചിന്തകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ഈ വീഡിയോ വൈറലാകുകയാണ് .
അസാധാരണ മെയ് വഴക്കത്തോടെ ഈ യുവതി ആറു തവണയാണ് തലകുത്തി മറിയുന്നത് അതും സാരി (Sari) ഉടുത്തുകൊണ്ട്. യുവതിയുടെ കരണം മറിച്ചില്‍ കാണുമ്പോള്‍ ഇത്രയേ ഉള്ളുവോയെന്ന് തോന്നുമെങ്കിലും ഇത് അത്ര നിസാരമായി കാണാന്‍ പറ്റില്ല. ഇതിന് വളരെയേറെ പരിശീലനം ആവശ്യമാണ്.
എന്തായാലും യുവതിയുടെ ഈ മലക്കം മറിച്ചിലിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയത്. വീഡിയോയില്‍ കാണുന്ന ഈ യുവതി മിലി സര്‍ക്കാര്‍ (Mili Sarkar) എന്ന് പേരുള്ള ആളാണ് എന്നാണ് റിപ്പോര്‍ട്ട്.
യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത് പുരുഷന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്കും ചെയ്യാന്‍ കഴിയുമെന്നും ചിലപ്പോള്‍ പുരുഷന്മാരേക്കാള് നന്നായി സ്ത്രീകളായിരിക്കും അത് ചെയ്യുകയെന്നും പുരുഷന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളും ചിലപ്പോള്‍ സ്ത്രീകള്‍ ചെയ്തേക്കാം എന്ന കുറിപ്പോടെയാണ്. മിലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.