പാലക്കാട്: ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിത (26)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നു. ഭര്‍ത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
1,134 Less than a minute