‘സ്ത്രീകളായാല്‍ ഇങ്ങനത്തെ വസ്ത്രങ്ങളൊന്നും ധരിക്കരുത്. മാന്യമായ വസ്ത്രം ധരിക്കണം’ മിക്കവരും പറയുന്ന കാര്യമാണിത്. കാലം എത്ര മാറിയെന്ന് പറഞ്ഞാലും ഇങ്ങനെയുള്ള ചിന്താ?ഗതികള്‍ക്കൊന്നും വലിയ വ്യത്യാസമൊന്നുമില്ല. ഇന്നും സ്ത്രീകളെ അവരുടെ വസ്ത്രം നോക്കി വിലയിരുത്തുന്ന, വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. അതുപോലെ, പറഞ്ഞ ഒരു കൂട്ടര്‍ക്ക് കുറച്ച് സ്ത്രീകള്‍ തക്ക മറുപടി തന്നെ നല്‍കി.
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. ‘ശ്രദ്ധയാകര്‍ഷിക്കാതെയിരിക്കാന്‍ മാന്യമായി വേണം വസ്ത്രം ധരിക്കാന്‍’ എന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്ന ഒരു പോസ്റ്റര്‍ ഒരിടത്ത് പതിച്ചിരിക്കുകയാണ്. ഈ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍, ഒരുകൂട്ടം സ്ത്രീകള്‍ ഈ പോസ്റ്ററിന് മറുപടിയായി മറ്റൊരു പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. അതാണ് പോസ്റ്റര്‍ വൈറലാവാന്‍ കാരണവും. ആദ്യം പതിച്ചിരിക്കുന്ന പോസ്റ്ററില്‍ പറയുന്നത്, ‘സ്ത്രീകളേ, ആരും നിങ്ങളെ ദുഷിച്ച കണ്ണുകളോടെ നോക്കാന്‍ ധൈര്യപ്പെടാത്ത വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക’ എന്നാണ്. Mast Group എന്ന സംഘമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
അതിനു കീഴിലാണ് സ്ത്രീകള്‍ തങ്ങളുടെ മറുപടി പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. Trasth Group എന്ന സംഘമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതില്‍ പറയുന്നത്, ‘പുരുഷന്മാരേ, നിങ്ങള്‍ നിങ്ങളുടെ മനസ്സ് ശുദ്ധമാക്കി വയ്ക്കുക. അപ്പോള്‍ പിന്നെ ആരെന്ത് വസ്ത്രം ധരിച്ചാലും നിങ്ങളുടെ കണ്ണുകള്‍ അതില്‍ പതിയില്ല’ എന്നാണ്.
അധികം വൈകാതെ തന്നെ രണ്ട് പോസ്റ്ററുകളുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പുരുഷന്മാരുടെ പോസ്റ്ററിന് തക്ക മറുപടി നല്‍കിയ സ്ത്രീകളെ ഭൂരിഭാ?ഗം പേരും അഭിനന്ദിച്ചു. ഒപ്പം സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെ കടുത്ത ഭാഷയില്‍ പലരും വിമര്‍ശിച്ചു.
96 1 minute read