BREAKING NEWSLATESTSPECIALWEB MAGAZINE

ഫെമിനിസ്റ്റ് ടു വിമനിസ്റ്റ്

(വീണ്ടും ചില വനിതാ ദിന വിചിന്തനങ്ങള്‍...)

 

ജയശ്രീ പള്ളിക്കല്‍

എന്റെ വനിതാദിനം മാധ്യമങ്ങള്‍ മുക്കിക്ക ളഞ്ഞതിനാല്‍ വാര്‍ത്തയാകാതെ പോയ,തൊടുപുഴയില്‍ ഒരുമാസം
മുമ്പ് ക്രൂരമായി റേപ് ചെയ്യപ്പെട്ട എണ്‍പതു കാരി അമ്മൂമ്മയ്ക്ക് സമര്‍പ്പിക്കുന്നു,,,,!
കല കാലത്തിന്റെ കണ്ണാടിയാണെന്നത്രേ വയ്പ്,,, പഴയ കോണ്‍സെപ്ടാണേ പ
ഓരോ കാലഘട്ടത്തിന്റെയും നേര്‍ പരിച്ഛേദം കാണാന്‍ ആ കാലത്തെ ഒരു സിനിമ ഒരു
നോവല്‍ അല്ലെങ്കില്‍ കവിത ആസ്വദിക്കുകയേ വേണ്ടൂ. തൊണ്ണൂറുകളുടെ മധ്യ പകുതിയില്‍ പുറ
ത്തിറങ്ങിയ ഒരു വിധം മോശമില്ലാതെ ഓടിയ മലയാള ചലച്ചിത്രമാണ് മിന്നാമിനുങ്ങിനും മിന്നുകെട്ട്
ശോഭനയും ജയറാമും ജഗദീഷുമൊക്കെ തകര്‍ത്തഭിനയിച്ച ആ ചിത്രം നിങ്ങളില്‍ പലരും കണ്ടിരിക്കും.സമൂഹത്തിന്റെ പുരുഷ പക്ഷപാതിത്വത്തിലുള്ള അഭിരമിക്കലിനെ തൃപ്തിപ്പെടുത്താ
ന്‍ പാകത്തിലുള്ളതാണ് അതിന്റെ ക്രാഫ്റ്റ് എന്നതു ശ്രദ്ധിച്ചവരെത്ര പേരുണ്ട്…?
ആരും തന്നെ ഉണ്ടാവില്ല ഇവിടെ എന്നു കരുതട്ടെ. കാരണം അതില്‍ അസ്വാഭാവികമായി
എന്തെങ്കിലും എലമെന്റ് ഉള്ളതായി ആര്‍ക്കും തോന്നിയിട്ടുണ്ടാവില്ല എന്നതു തന്നെ. നാട്ടുനടപ്പി
നു വിരുദ്ധമായി വല്ലതും സംഭവിക്കുമ്പോഴാണല്ലോ നാമതൊക്കെ ഓര്‍ത്തു വയ്ക്കുക…!
എന്നാല്‍ അതിലെ ചില സീനുകള്‍ എന്നില്‍ ചില അഭിമാനക്ഷതങ്ങളുളവാക്കിയെന്നത് ഞാന്‍ അന്നും ഈയിടെ അത് വീണ്ടും കാണാനിടയായപ്പോഴും തിരിച്ചറിഞ്ഞു.അത് പങ്കു വയ്‌ക്കേണ്ട കാര്യമായി തോന്നുന്നു. കഥാസന്ദര്‍ഭം ഒരല്‍പം പറയാതെ കാര്യം പറയാന്‍ പറ്റില്ല.
ടി ചിത്രത്തില്‍ കോളേജ് പഠനകാലത്ത് ജയറാം ചെയ്ത കഥാപാത്രം ഏതൊരു പെണ്ണിനും താങ്ങാനാകാത്ത വിധത്തില്‍ ശോഭനയുടെ കഥാപാത്രത്തെ കോളജില്‍ വച്ച് വളരെ പരസ്യമായി വ്യക്തിഹത്യ ചെയ്യുന്നതും അതിനുള്ള പ്രതികാരത്തിനു കാത്തിരുന്ന ശോഭന തന്ത്രപൂര്‍വം അയാളുടെ ജീവിത പങ്കാളിയായി ജീവിതം കുട്ടിച്ചോറാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതുമാണ് കഥ.
ജീവിതം കട്ടപ്പൊകയാക്കാന്‍ ശ്രമിച്ചാല്‍ നഷ്ടം ഒരാള്‍ക്ക് മാത്രമല്ല ഓടുന്നയാളും ഓടിച്ച
യാളും ഒരുപോലെ കിതയ്ക്കും എന്നതൊക്കെ ന്യായങ്ങള്‍ തന്നെ. ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫല
വുംചെയ്യുമായിരിക്കാം.എന്നാല്‍ ഇതൊന്നുമല്ല സിനിമാനന്തരം എന്റെ തലയില്‍ കയറിക്കൂടിയവശേഷിച്ച
ത്.ചിത്രത്തില്‍ ഇരുവരും പരസ്പരം തെറ്റ് ചെയ്യുന്നുണ്ട്. ശോഭന ജയറാമിനെ തല്ലുകയും പകരം അയാള്‍ അവളുടെ ഭാവിജീവിതം തന്നെ തകര്‍ന്നു തരിപ്പണമാകാന്‍ പാകത്തില്‍ അവരെ കരി
തേച്ചു കാട്ടുകയുമാണ ല്ലോ.എന്നാല്‍ ഇതില്‍ പ്രതികാര നടപടികളിലൂടെ മുന്നേറുന്ന ശോഭനയു
ടെ കഥാപാത്രത്തെ മാത്രം കുറ്റവാളിയായി ചിത്രീകരിക്കുകയും അയാള്‍ അവളോട് ചെയ്ത മഹാ
ദ്രോഹത്തെ നിസ്സാരമായി തമസ്‌കരിക്കുകയും ചെയ്യുന്നു സിനിമാ ശില്‍പികള്‍,,, !
നായികാ കഥാപാത്രം സ്വന്തം തെറ്റ് തിരിച്ചറിഞ്ഞും നായകനോട് മാപ്പപേക്ഷിച്ചും കണ്ണുനീര്‍ വാര്‍ക്കുന്നിടത്ത് ചിത്രം അവസാനിക്കുമ്പോള്‍ കാണികള്‍ക്ക് സന്തോഷം. സമാധാനം.തിയേറ്ററില്‍ കയ്യടി! തദ്വാരാ ബോക്‌സോഫീസ് വിജയം!
സകലതും ഭദ്രം…! ചിത്രത്തില്‍ ഒരിടത്തും നായക കഥാപാത്രം തന്റെ തെറ്റ് തിരിച്ചറിയുകയോ
പശ്ചാത്തപിക്കുകയോ ചെയ്യുന്ന സന്ദര്‍ഭമൊട്ടില്ലതാനും….!
അതിന്റെ ആവശ്യമില്ലല്ലോ അല്ലേ! ആണുങ്ങള്‍ ഇമ്മാതിരി ചിലതിനൊക്കെ ലൈസന്‍സ് ഉള്ള
കൂട്ടരാണ് എന്ന് അന്നത്തെ (ഇന്നത്തെയും) സമൂഹത്തിനൊപ്പം അടിവരയിട്ട് പറയുകയാണ്ചിത്രം. ഇനി അതിനും പുറമെ എന്നെ ഞെട്ടിച്ച രണ്ടു സീനുകള്‍ കൂടി ഉണ്ട്. അതിലൊന്ന് സഹോദര പുത്രിയായ ശോഭനയുടെ കഥാപാത്രത്തിന് ദുരുപദേശമേകുന്ന വകയിലാണെങ്കില്‍ പോലും നായികയുടെ പിതൃസഹോദരിയും പ്രായത്തില്‍ വളരെ മൂത്തവളുമായ കെപിഎസി ലളിതയുടെ കഥാപാത്ര
ത്തെ നായകന്റെ സുഹൃത്ത് മാത്രമായ ജഗദീഷിനെക്കൊണ്ട് കരണത്തടിപ്പിക്കുന്ന സീനും അതുകണ്ട് അവരുടെ പ്രതാപശാലിയായ ഏകാശ്രയമായ സഹോദരന്‍, ജനാര്‍ദ്ദനന്‍ ചെയ്ത കഥാപാത്രം പൊട്ടിച്ചിരിച്ച് ‘ഇനിയും നീ വല്ലപ്പോഴും ഈ വഴി വരണേ’ എന്നാ അന്യാര്‍ഥക്കാരനോട് ഉളുപ്പേതുമില്ലാതെ അഭ്യര്‍ഥിക്കുക
യും ചെയ്യുന്നതാണ്….!!!
ഇതിലെ അപമാനം തിരിച്ചറിയാനുള്ള അഭിമാനം ഇവിടെ ആര്‍ക്കെങ്കിലുമൊക്കെ അവശേഷിച്ചിട്ടുണ്ടോ ആവോ,,,,! ??

പെണ്‍ പക്ഷത്തുള്ളവര്‍ മാത്രം കരയുകയും തോല്‍ക്കുകയും തല്ലു വാങ്ങുകയും ചെയ്യു
ന്ന സീനുകള്‍ കണ്ടു കണ്ണുതള്ളി ഇരിക്കുമ്പോഴതാ എല്ലാം കലങ്ങിത്തെളിഞ്ഞ ശേഷവും നായ
കന്റെ പിതാശ്രീ തിലകന്റെ കഥാപാത്രം നായികയുടെ പിതാശ്രീ ജനാര്‍ദ്ദനന്റെ കഥാപാത്രത്തി
നിട്ട് അസ്സലൊരെണ്ണം കരണത്ത് പൊട്ടിക്കുന്നു…!ആദ്യം ഒന്നു ഞെട്ടിയെങ്കിലും പെണ്‍പക്ഷക്കാര
നാകയാല്‍ പുള്ളി അതാ കരണം തടവി ആ തല്ല് അങ്ങട് ആസ്വദിക്കുന്നു….!
എല്ലാവരും തൃപ്തര്‍….! കണ്ടവരും കാണിച്ചവരുമെല്ലാം ഉണ്ടു നിറഞ്ഞ മനസ്സോടെ പുറത്തിറങ്ങുമ്പോള്‍ എന്നെപ്പോലെ അപൂര്‍വം ചിലര്‍ക്ക് എവിടെയൊക്കെയോ ഒരെരിപൊരി സഞ്ചാരം…
ഇവിടെ പെണ്‍ പക്ഷം അനുഭവിച്ചതൊക്കെയും ഒന്നു മറിച്ചിട്ട് മാറ്റി ചിന്തിക്കാന്‍ അത്തരമൊരു ചി
ത്രത്തിന്റെ ശില്‍പികള്‍ തയ്യാറാകാത്തതെന്ത്? മാറ്റത്തിന്റെ മാറ്റൊലി മുഴക്കാന്‍ കലയ്ക്ക് ബാ
ധ്യതയില്ലേ….? എന്താണ് സംഭവിക്കാത്തത്…? കലാകാരരല്ലെങ്കില്‍ സാംസ്‌കാരിക പ്രവര്‍ത്തകരല്ലെങ്കില്‍ പിന്നെ ആരാണ് ഒഴുക്കിനെതിരെ നീന്താന്‍ തുടക്കം കുറിക്കേണ്ടത്,,,
സമൂഹം അതായത് പുരുഷസമൂഹം മാത്രമല്ല അതിലേറെ വരുന്ന സ്ത്രീ സമൂഹവും ഇതൊന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാവില്ല എന്ന ബോധ്യം കൊണ്ട് തന്നെയാണവര്‍ ആ വഴി ചിന്തിക്കാന്‍ പുറപ്പെടാത്തത്. സിനിമ വെറും കലാപ്രവര്‍ത്തനം മാത്രമല്ലല്ലോ.കച്ചവടം കൂടിയല്ലേ? ബഹുഭൂരിപക്ഷം വരുന്ന
പുരുഷകേസരികളല്ലേ പടം കാണേണ്ടത്,,,,അഭിപ്രായമെഴുതേണ്ടത്?
ബോക്‌സോഫീസ് തകര്‍ക്കേണ്ടത്,,,,! സ്ത്രീ കേസരികളല്ലല്ലോ! ഇക്കൂട്ടരില്‍ കേസരിണികളില്ലാട്ടോ,,
സിങ്കത്തിന് പൂച്ചയിലോ മറ്റോ പിറക്കുന്നതാ ആണ്‍സിങ്കങ്ങള്‍,,,,! ??
സിനിമയില്‍ മാത്രമല്ല ജീവിതത്തിലുടനീളം ഇങ്ങനെ പെണ്‍പക്ഷക്കാര്‍ പഞ്ചപുച്ഛമടക്കി
എല്ലായിടത്തും നില കൊള്ളുന്ന കാഴ്ച എത്രയോ കണ്ടിരിക്കുന്നു…! ഈ അടിമത്ത മനോഭാവത്തി
ല്‍ നിന്നു മാത്രമേ സ്ത്രീക്ക് മോചനം നേടേണ്ടതു ള്ളൂ…ഇരുപത്തിയഞ്ച് കൊല്ലത്തിനപ്പുറത്തെ സാ
മൂഹ്യാവസ്ഥയുടെ ചിത്രമാണ് ആ ചലച്ചിത്രം വരച്ചുകാട്ടുന്നത്….ഇത്തരം എത്രയോ ചിത്രങ്ങള്‍ നല്‍കിയ സന്ദേശങ്ങള്‍ സമൂഹത്തിന് പകര്‍ന്ന ആകെമൊത്തം ഉള്‍ക്കാഴ്ചയുടെ പ്രോഡക്ടുകളാണ് നാമിന്ന് പലതരം സ്ത്രീ ആക്രമണങ്ങളായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്?
അതൊരു അബോധപൂര്‍വമായ ആസൂത്രിത ഇവലൂഷനറി പ്രക്രിയയാണ്,,,,
ഇന്ന് കാല്‍ നൂറ്റാണ്ടിനു ശേഷം നാമിക്കാര്യത്തില്‍ എന്ത് മുന്നേറ്റമാണ് കൈവരിച്ചത്
എന്ന് പുതിയ തലമുറയിലെ ആണിന്റെയും പെണ്ണിന്റെയും മുഖ്യശില്‍പികളായ, നാളെ മറ്റൊരു വനിതാദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വനിതാ സുഹൃത്തുക്കളോട് ഞാന്‍ ചോദിക്കുകയാണ്,,,!
പെണ്ണ് സ്വകാര്യ സ്വത്തല്ല എന്നടിവരയിട്ടു കൊണ്ടും അവളുടെവ്യക്തിത്വത്തെയും ലൈംഗിക സ്വാതന്ത്ര്യത്തെയും കൃത്യമായി അംഗീകരിച്ചു കൊണ്ടും കോടതി തന്നെ ശക്തമായ ചില ഇടപെടലുകള്‍ നടത്തിക്കഴിഞ്ഞിരിക്കുന്ന ഈയവസരത്തിലും കുടുംബത്തിനകത്തും പൊതുവഴിയും പൊതുവാഹനവുമുള്‍പ്പെടെ സമൂഹത്തില്‍ പലേടത്തും പലതരം ‘തോണ്ടലു’കള്‍ക്ക് വിധേയരായി മിണ്ടാതിരിക്കുന്ന ‘സല്‍ഗുണവതികളെ’ സൃഷ്ടിക്കുന്നതാരാണ്?
പ്രതികരിക്കാന്‍ ധൈര്യം കാട്ടുന്നവരെ ‘ഒരുമ്പെട്ടവളുമാ’രാക്കുന്നതാരാണ്?
ആധുനിക സങ്കേത സാധ്യതകളുടെ അടയാളം കൂടിയായ എഫ് ബിയില്‍ പോലും ചില വനിതകള്‍ സാരഥ്യം വഹിക്കുന്ന ചില ഗ്രൂപ്പുകളിലെ പോസ്റ്റില്‍ ഇപ്പോഴും വനിതകള്‍ പരമ്പരാഗത
അടിമത്തമംഗീകരിച്ചു കൊണ്ട് താഴേക്കിടയില്‍
മാത്രം പതിവായി അടയിരിക്കുന്നത് ഏത് മനോഭാവത്തിന്റെ പ്രതിഫലനമാണ്,,,?
കാലത്തിനൊപ്പം ചുവടുവയ്ക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വിഡ്ഡി വേഷം കെട്ടാന്‍ നേരം കളയരുത്. ബോറാണത്.
ഈയിടെ ഒരു സുഹൃത്തിന് നേരിട്ട ഒരു ദുരന്താനുഭവവുമായി ബന്ധപ്പെട്ട് എനിക്ക് പരിചയമുള്ള വളരെ പ്രഗല്‍ഭയും തൊഴിലില്‍ എതിരാളികള്‍ക്ക് ഒരു വെല്ലുവിളിയുമായ, പഠിക്കുന്ന കാലത്ത് ഇവരെന്റെ റോള്‍ മോഡല്‍ പോലും ആയിരുന്നു,,,,! ഒരു സീനിയര്‍ വനിതാ അഡ്വക്കേറ്റിനെ ബന്ധപ്പെട്ട അവസരത്തില്‍ അവരുടെ പ്രതികരണം എന്നെ അമ്പരപ്പിച്ചു. ‘ ഇത്തരം കാര്യങ്ങള്‍ അവരുടെ ഭര്‍ത്താവുമായി ചര്‍ച്ച ചെയ്തു നിയമ സഹായം തേടാന്‍ പറയൂ,,,,’ എന്നായിരുന്നു അവരുടെ ഉപദേശം,,, !!!
ഭര്‍ത്താവ് കൂടാതെ ഒരു സ്ത്രീക്ക് നിലനില്‍പ്പില്ല എന്ന ആ പിന്തിരിപ്പന്‍ സന്ദേശവും
കഴിവുണ്ടായിട്ടും മറ്റൊരു വനിതയെ സഹായിക്കുന്നതിലുള്ള അവരുടെ വൈമനസ്യവുമാണ് എന്നെ നിരാശ പ്പെടുത്തിയത്. ഇന്ന് സ്ത്രീ കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കഴിയുന്നവളല്ലാത്തതു കൊണ്ടു തന്നെ അവളുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും കുടുംബവുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയുന്നതായിക്കൊള്ളണമെന്നില്ല. അത്തരം ശ്രമങ്ങള്‍ പരമ്പരാഗത വഴിയില്‍ ‘ട്യൂണ്‍ഡ്’ ആയ ജീവിത പങ്കാളിയുള്ളവരെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്നതും ഉറപ്പാണ്. ഇവിടത്തെ സ്ത്രീ സുരക്ഷാ സംവിധാനങ്ങളോ സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ നടത്തിയ ‘ ആര്‍പ്പോ ഇര്‍റോ’ കളോ പണിതഴിച്ച മതിലുകളോ ഒന്നും സ്ത്രീ അര്‍ഹിക്കുന്ന,അവള്‍ക്കവകാശമുള്ള സ്വാതന്ത്ര്യവും അവസരങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്യുന്നതല്ല. വനിതാ കമ്മീഷനുള്‍പ്പെടെയുള്ള സംവിധാനങ്ങളും ചിലരുടെ ഉദരപൂരണോപാധികള്‍ മാത്രമാണ്.മാനവും സമ്പത്തും ഒക്കെ അപഹരിക്കപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍ പെടുത്തിയ ചില അവസരങ്ങളില്‍ ‘ നമുക്ക് അതിനുള്ള അധികാരമില്ലല്ലോ, അവര്‍ കോടതിയില്‍ പോകട്ടെ’ എന്ന മറുപടി ഈ അധികാര കേന്ദ്രങ്ങളില്‍ നിന്ന് സ്ത്രീ ദൈന്യത്തിന്റെ ശബ്ദമായി ഉയര്‍ന്നു കേട്ടിട്ടുണ്ട്,,,,! അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന
ഒരു സ്ത്രീ ഈയവസരത്തില്‍ കേള്‍പ്പിക്കേണ്ട ശബ്ദമതല്ല. കരുത്തിന്റെ, പിന്തുണയുടെ, പ്രതിരോധത്തിന്റെ, ശബ്ദമാണ് അപ്പോള്‍ അവരില്‍ നിന്നുയരേണ്ടത്
അതിനാദ്യം വേണ്ടത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളോട് കൂറു കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധികാരം ഉണ്ടാവുകയാണ്.ഒപ്പം രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടല്ലാതെ സ്വന്തം പ്രാപ്തിയും അറിവും ആര്‍ജവവും കൊണ്ട് അര്‍ഹത നേടിയവരാണ് ഇത്തരം സ്ഥാനങ്ങള്‍ അലങ്കരിക്കേണ്ടത്,,,,!
ആദ്യം സ്ത്രീയുടെ ചിന്തയിലാണ് മനോഭാവത്തിലാണ് മാറ്റവും മുന്നേറ്റവു മുണ്ടാകേണ്ടത്.നമ്മള്‍ ഫെമിനിസ്റ്റുകള്‍ ആകേണ്ടതില്ല.അവരുടെ നിറം കെട്ട ലോകം നമുക്ക് വേണ്ട. മറിച്ച് പുരുഷനെ നേര്‍പാ
തിയും നല്ല കൂട്ടുകാ രനുമാക്കി അഭിമാനപൂര്‍വം ജീവിതമാസ്വദിക്കുന്ന സ്വന്തം സ്വത്വം ഉയര്‍ത്തിപ്പി
ടിക്കുന്ന നല്ല വിമനിസ്റ്റുകള്‍ ആകാം നമുക്ക്. യുദ്ധമല്ല സമാധാനമാണ് നമുക്കാവശ്യം.യുദ്ധങ്ങള്‍
നഷ്ടങ്ങളുടെ കണക്ക് പറയാതിരുന്നിട്ടില്ല.നഷ്ടം ഒരു വിഭാഗത്തിന് മാത്രം കുത്തകയുമല്ല.
ഒരിക്കല്‍ ഗൃഹപ്രവേശനച്ചടങ്ങിന് ക്ഷണക്കത്തിനുള്ള മാറ്റര്‍ തയ്യാറാക്കിയപ്പോള്‍ ഞാന്‍ ഏറെ അടു
പ്പമുള്ള ഒരാണ്‍ സുഹൃത്തിനോട് അഭിപ്രായം ചോദിച്ചു. എന്ത് സംബോധന വയ്ക്കണം…? ‘മഹാത്മന്‍’ എന്നായിക്കോട്ടെ എന്നുപദേശം ലഭിച്ചു. മൂന്നാലു യൂണിവേഴ്‌സിറ്റി ബിരുദങ്ങളും ഭരണസിരാകേന്ദ്രത്തില്‍ അത്യുന്നതമായ ഒരു പദവിയും സാഹിത്യ വുമൊക്കെയുള്ള ആ പുരുഷകേസരിയുടെ
സാമൂഹ്യ ബോധം ഇപ്പോഴും ശിലായുഗത്തില്‍ ബസ് കാത്ത് നില്‍ക്കുകയാണ് എന്നതില്‍ എനിക്ക് അസാരമായ നിരാശ തോന്നി.
ഞാനാ ഉപദേശം കൈക്കൊള്ളുകയുണ്ടായില്ല.കാരണം എനിക്ക് ക്ഷണിക്കാനുള്ളവര്‍ ‘മഹാത്മന്‍മാര്‍’മാത്രമായിരുന്നില്ലല്ലോ,,,,
‘മിത്രമേ’ എന്ന് ഞാന്‍ അത് മാറ്റിയെഴുതി…
ഓരോ ചെറു ചലനത്തില്‍ പോലും നമുക്ക് ഈ ബോധംഉണ്ടാകണം.
പെണ്ണിന്റേതു കൂടിയാണ് ഈ ലോകം….
എല്ലാ അര്‍ഥത്തിലും അതങ്ങനെയെന്ന് നാ
മാണ് ആദ്യം തിരിച്ചറിയേണ്ടത്….
ഫെമിനിസ്റ്റുകള്‍ പുരുഷന്റെ വേഷവും ഭാവവുമനുകരിച്ചാണ് നടന്നതേറെയും.അതിലൂടെ പുരുഷനാകലാണ് പെണ്ണിന്റെ പരമസാധ്യത എന്നവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു.അതിലൂടെ
പുരുഷത്വമാണ് ശ്രേഷ്ഠമെന്നാണവര്‍ക്ക് സ്ഥാപിക്കാനായത് ….! അനുകരിക്കുന്നവര്‍ എക്കാലവും
പിറകില്‍ തന്നെയാണ് നില്‍ക്കുക എന്ന വാസ്തവം അവര്‍ തിരിച്ചറിഞ്ഞില്ല…
അതിനാല്‍ നമുക്ക് പുരുഷനെ അനുകരിക്കുന്ന ഫെമിനിസ്റ്റ് സങ്കല്‍പത്തില്‍ നിന്നും മാറി സ്‌ത്രൈണ ഭാവങ്ങളുടെ ശ്രേഷ്ഠതയാലുജ്ജ്വലിക്കുന്ന വിമനിസ്റ്റ് എന്ന യാഥാര്‍ഥ്യത്തെ പുല്‍കാം,, ഒപ്പം അഭിമാനിനിയായ പെണ്ണായി,സ്‌നേഹവതിയായ അമ്മയും പ്രണയവതിയായ പങ്കാളിയും ഉത്തരവാദിത്വമുള്ള മകളും യഥാ
വസരത്തില്‍ ഒറ്റച്ചിലമ്പൂരി നില്‍ക്കുന്ന കണ്ണകിയുടെ അവതാരവുമായി പുലരുവാനാകട്ടെ എന്ന്
ആശിക്കുന്നു,,,
ഏവര്‍ക്കും എന്റെ ഇപ്പോഴും പ്രതീക്ഷാനിര്‍ഭരമായ ലോക വനിതാദിന ആശംസകള്‍….നന്ദി.

Related Articles

Back to top button