LATESTBUSINESSKERALAMARKET

ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് വയനാട്ടില്‍ നിന്ന് ചക്ക കേക്ക്

സി.വി. ഷിബു

കല്‍പ്പറ്റ: ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് രുചി പകരാന്‍ വയനാട്ടില്‍ നിന്ന് ചക്ക കേക്ക് .
കാര്‍ഷിക വിളകള്‍ കൊണ്ട് സമ്പന്നമായ വയനാട്ടില്‍ തൃക്കൈപ്പറ്റയില്‍ ഏകദേശം ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമായ ബാസ അഗ്രോ ഫുഡ് പ്രൊഡക്ടസ് ആണ് ചക്ക പഴത്തിന്റെ പള്‍പ്പ് കൊണ്ട് ചക്ക കേക്ക് നിര്‍മ്മിക്കുന്നത് . മൈദ ചേര്‍ക്കാതെ
കൃത്രിമ ചേരുവകള്‍ ഇല്ലാതെ ഗോതമ്പ് മാവും ചക്കയും ഉപയോഗിച്ചുള്ള കേക്കാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. 150 രൂപ വിലയുള്ള 400 ഗ്രാം കേക്കുകള്‍ക്ക് ഇപ്പോള്‍ തന്നെ നല്ല ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ബാസയുടെ തൃക്കൈപ്പറ്റയിലെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഇപ്പോള്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്.
കേരളത്തിലെ ആദ്യത്തെ ചക്ക മഹോത്സവത്തിന്റെ സംഘാടകര്‍ ചേര്‍ന്ന് 2019 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പിന്നില്‍ ഏഴ് പേര്‍ അടങ്ങുന്ന കര്‍ഷകരുടെ കൂട്ടായ്മയുണ്ട് . കൂടാതെ അഞ്ച് തൊഴിലാളികളും , ഇവര്‍ ഒരോരുതരും ഈ സ്ഥാപനത്തിന്റെ ഉയര്‍ച്ചയുടെ പ്രധാന കണ്ണികളാണ്.കര്‍ഷകനും പത്രപ്രവര്‍ത്തകനുമായ സി .ഡി സുനീഷ് ആണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടര്‍, പ്രൊഡക്റ്റ് മാനേജറായി കെ. മോഹനനും . ബാക്കി അഞ്ചു പേര്‍ ബോര്‍ഡ് അംഗങ്ങളുമാണ് .
ഗ്രാമത്തിലെ ആദിവാസികളില്‍ നിന്നും കര്‍ഷകരില്‍നിന്നും മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടിയ വിലയ്ക്ക് കാന്താരി, ഇഞ്ചി, പച്ചമുളക് എന്നീ അഞ്ചിനം സാധനങ്ങള്‍ വാങ്ങി.കൃഷിക്കാര്‍ക്ക് അധിക വരുമാനം ഉണ്ടാക്കി കൊടുക്കുക, ഗ്രാമീണരായിട്ടുള്ള സ്ത്രീകള്‍ക്ക് ജോലി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബാസ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് . ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ് ഉല്‍പ്പന്നങ്ങളും ഉല്‍പ്പദന രീതിയും.
നമുക്ക് ചുറ്റും സുലഭമായി ലഭിച്ചിരുന്ന ഇഞ്ചി, കുരുമുളക് , കറിവേപ്പില , കാന്താരി , ചക്ക എന്നി അഞ്ച് ഇനം കാര്‍ഷിക വിളകള്‍ ഉപയോഗിച്ച് വിവിധ തരം ബിസ്‌ക്കറ്റ് നിര്‍മ്മിച്ചു നല്‍കുന്നു . അതു തിര്‍ത്തും ജൈവ രീതിയില്‍ . ജൈവ രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍തുക്കം നല്‍കുന്ന ഈ സ്ഥാപനത്തിലെ ബിസ്‌ക്കറ്റ്, ബന്ന്, ബ്രഡ് എന്നീ ഉല്‍പ്പനങ്ങള്‍ക്ക് കേരളത്തിന് അകത്തും പുറത്തും ആവശ്യക്കര്‍ ഏറെയാണ്. വയനാട് ജില്ലയിലെ മിക്ക ബേക്കറി കളിലും ഈ ബിസ്‌ക്കറ്റുകള്‍ ലഭ്യമാണ്.കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന ആശയം മുന്നോട്ട് വെയ്ക്കുന്ന ഈ സ്ഥാപനം മൈദ പൂര്‍ണമായും ഒഴിവാക്കി ഗോതമ്പ് കൊണ്ടാണ് ബിസ്‌ക്കറ്റും കേക്കും മറ്റ് ഉല്പന്നങ്ങളും ഉണ്ടാക്കുന്നത്. ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്‌സ് അന്വേഷിച്ച് കേരളത്തിനകത്തും പുറത്തും നിന്നും നിരവധി പേരാണ് എത്തുന്നത്. അതിനു കാരണം ഇവര്‍ ഉണ്ടാക്കുന്ന ജൈവ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ തന്നെയാണ്. അതുതന്നെയാണ് ഈ യൂണിറ്റിനെ വേറിട്ട് നിര്‍ത്തുന്നതും. കൂടാതെ ബാസ യൂണിറ്റ് കൃഷി വകുപ്പും വ്യവാസയ വകുപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റാണിത് . പ്രളയവും കോവിഡ് മഹാമാരിയും ഈ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചെങ്കിലും അവയെ പ്രതിരോധിച്ച് മുന്നോട്ട് നീങ്ങുകയാണ് ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്‌സ് ..
വിശദ വിവരങ്ങള്‍ക്ക്: 9447010397 .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker