ന്യൂഡല്‍ഹി: ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ എന്‍ഫോഴ്സ്മെന്റ് കേസും തുടര്‍ നടപടികളും സംബന്ധിച്ച് പാര്‍ട്ടി വിശദീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് സീതാറാം യെച്ചൂരി. സിപിഎമ്മിന് യാതൊരു പ്രതിസന്ധിയും ഇല്ല. കേസിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണന് തന്നെ ഇതിനകം വിശദീകരിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.