കൊച്ചി : കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഇവയര്‍ സോഫ്റ്റ് യെസ് ബാങ്കുമായി സഹകരിച്ച് റുപേ പ്രീപെയ്ഡ് പ്ലാറ്റിനം കാര്‍ഡുകള്‍ പുറത്തിറക്കി. ഡിജിറ്റല്‍ ബാങ്കിംഗ് പേയ്മെന്റ് പ്ലാറ്റ്ഫോം സേവനങ്ങള്‍ നല്കുന്ന ഇവയറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, വൈറ്റ്ലേബല്‍ ചെയ്ത ഫിസിക്കല്‍ കാര്‍ഡ് എന്നിവ പൊതുജനങ്ങള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും ലഭ്യമാകും.