KERALAERANAKULAMLATEST

ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ കെ.ജെ.യേശുദാസിന്റെ 81 ആം ജന്മദിനം ആഘോഷിച്ചു.

കൊച്ചി: ജീവിതത്തിന്റെ സര്‍വസ്വമായ ശുദ്ധസംഗീതത്തിന്റെ മാസ്മരിക നാദവര്‍ഷത്താല്‍ മാനവഹൃദയങ്ങളെ ധന്യമാക്കുന്ന സംഗീത കുലപതി ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ.കെ.ജെ.യേശുദാസിന്റെ
എണ്‍പത്തി ഒന്നാം ജന്മദിനാഘോഷമായ ഞായറാഴ്ച അദ്ദേഹം പാടിയ പാട്ടുകളാല്‍ സംഗീതവിരുന്ന് ഒരുക്കി. സിങ്ങ് ഇന്ത്യ മ്യൂസിക്കല്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്പ് സംഘടിപ്പിച്ച ജന്മദിനാഘോഷം, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയുമായ പ്രശസ്ത ഗായകന്‍ കൊച്ചിന്‍ മന്‍സൂര്‍ മലയാളഗാനശാഖയ്ക്ക് കാവ്യസംഗീത ഭംഗികളാല്‍ ചാരുത നല്‍കിയപ്രതിഭാധനരായ ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും 81 ഗാനങ്ങള്‍ 8 മണിക്കൂര്‍ കൊണ്ട് ആലപിച്ചു.
ആഘോഷപരിപാടി കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഹോട്ടല്‍ ആബാദ് പ്ലാസയില്‍ നടന്ന ചടങ്ങില്‍ മലയാള ചലച്ചിത്രശാഖയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ പ്രതിഭാധനരായ ജെറി അമല്‍ദേവ്, ജെന്‍സി ടീച്ചര്‍, ആര്‍ കെ ദാമോദരന്‍, ചിറ്റൂര്‍ ഗോപി,
കൊച്ചിന്‍ ഇബ്രാഹിം. വര്‍ഗീസ് കാട്ടിപറമ്പന്‍ എന്നിവരെ ആദരിച്ചു. മലയാളസിനിമനടി പ്രിയങ്ക,
യുവസംവിധായകന്‍ ദീപു കരുണാകരന്‍, പ്രശസ്ത ഗായിക
മഞ്ജു മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സിനിമാ സംഗീത മേഖലയിലെ പ്രശസ്തരായ ഒട്ടനവധി പേര്‍ ഭാഗമായ ജന്മദിനാഘോഷം ഏറെ ശ്രദ്ധേയമായി.

Related Articles

Back to top button