ART & CULTUREHEALTHLATEST

ജിമ്മും യോഗാകേന്ദ്രങ്ങളും നാളെ മുതല്‍ തുറക്കാം, പക്ഷേ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

ന്യൂഡല്‍ഹി: കര്‍ശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാകേന്ദ്രങ്ങളും ബുധനാഴ്ചമുതല്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ആളുകള്‍ തമ്മില്‍ ആറടി ശാരീരികാകലം ഉറപ്പാക്കുന്നതടക്കമുള്ള മാര്‍ഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
കണ്‍ടെയ്ന്‍മെന്റ് സോണുകളിലുള്ളവ തുറക്കാന്‍ പാടില്ല. സ്പാ, സ്വിമ്മിങ് പൂള്‍, സ്റ്റീം ബാത്ത് തുടങ്ങിയവയും തുറക്കില്ല. 65 വയസ്സിനു മുകളിലുള്ളവര്‍, പത്തു വയസ്സില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, രോഗമുള്ളവര്‍ തുടങ്ങിയവരെ പരമാവധി പ്രവേശിപ്പിക്കരുത്. വ്യായാമം ചെയ്യുന്ന വേളയില്‍ മാസ്‌ക് ഉപയോഗിച്ചാല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുമെന്നതിനാല്‍ മുഖകവചം (ഫെയ്‌സ് ഷീല്‍ഡ്) ധരിക്കണം.
മുഖ്യ നിര്‍ദേശങ്ങള്‍
* വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ ആറടി അകലത്തില്‍ സ്ഥാപിക്കണം
* ശീതീകരിച്ച ഹാളുകളില്‍ എ.സി. 2440 ഡിഗ്രിയിലായിരിക്കണം. അന്തരീക്ഷ ഈര്‍പ്പം 4070 ശതമാനവും.
* ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ഓരോ സെഷനും തമ്മില്‍ 1530 മിനിറ്റ് ഇടവേളയുണ്ടാവണം.
* പ്രവേശിക്കാനും പുറത്തുപോവാനും പ്രത്യേകം വഴി ഉണ്ടാവണം.
* പ്രവേശനകവാടങ്ങള്‍, വ്യായാമസ്ഥലങ്ങള്‍, ഉപകരണങ്ങള്‍, ടോയ്‌ലറ്റുകള്‍, ജീവനക്കാരും മറ്റും ഇടപെടുന്ന സ്ഥലങ്ങള്‍ തുടങ്ങിയവയൊക്കെ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അണുവിമുക്തമാക്കണം.
* സംഘം ചേര്‍ന്നുള്ള ക്ലാസുകള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണം.
* പരിശീലകനും വ്യായാമം നടത്തുന്ന ആളുകളും തമ്മില്‍ തൊടാത്ത നിലയിലുള്ള വ്യായാമമുറകള്‍ക്കു ശ്രദ്ധിക്കണം.
* അടച്ചിട്ട മുറികള്‍ക്കുപകരം പരമാവധി പുറത്തെ സ്ഥലങ്ങള്‍ വിനിയോഗിക്കുക.
* മാസ്‌ക്, മുഖംമൂടി, സാനിറ്റൈസര്‍ തുടങ്ങിയവ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ലഭ്യമാക്കണം
* ജാഗ്രതാനിര്‍ദേശങ്ങള്‍ പ്രത്യേകം പോസ്റ്ററുകളായോ മറ്റോ ആളുകള്‍ക്കു കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണം
* ഓക്‌സിജന്‍ നില അളക്കാന്‍ പള്‍സ് ഓക്‌സീമീറ്ററുകള്‍ ഉറപ്പാക്കണം. ഓക്‌സീമീറ്ററില്‍ 95ല്‍ താഴെ രേഖപ്പെടുത്തുന്നവരെ വ്യായാമം ചെയ്യാന്‍ അനുവദിക്കരുത്

Tags

Related Articles

Back to top button
Close