ചില മനുഷ്യരെ കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല. എപ്പോഴും ചെറുപ്പമായിരിക്കും. പലപ്പോഴും അവരുടെ യഥാര്‍ത്ഥ പ്രായം കേള്‍ക്കുമ്പോള്‍ നമ്മള്‍ അന്തംവിട്ടുപോകാറുണ്ട്. അതിലൊരാളാണ് ഡിട്രോയിറ്റില്‍ നിന്നുള്ള ബ്രാന്‍ഡന്‍ മൈല്‍സ് മെയ്. മൈല്‍സിന്റെ പ്രായം എത്രയാണ് എന്ന് ഊഹിക്കാമോ?
കണ്ടാല്‍ 15 വയസ്സില്‍ താഴെയേ പറയൂവെങ്കിലും ശരിക്കും 35 വയസ്സാണ് മൈല്‍സിന്റെ പ്രായം. എന്നാല്‍, എവിടെച്ചെന്നാലും ഒരു 15 വയസ്സില്‍ താഴെയുള്ളവരുടെ പരി?ഗണനയാണ് അയാള്‍ക്ക് കിട്ടുന്നത്. പലപ്പോഴും താന്‍ ചെറിയ കുട്ടിയാണ് എന്ന് കരുതി എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെ തടഞ്ഞു നിര്‍ത്താറുണ്ട് എന്ന് മൈല്‍സ് പറയുന്നു. അതുപോലെ പലയിടത്തും ഇത് തന്നെയാണ് അവസ്ഥ എന്നും മൈല്‍സ് പറയുന്നുണ്ട്.
അതുപോലെ തന്നെ തന്റെ ഈ പ്രായക്കുറവ് നിലനിര്‍ത്താന്‍ താന്‍ ചില കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് എന്നും മൈല്‍സ് പറയുന്നുണ്ട്. അത് എന്തൊക്കെയാണ്?
13 -ാമത്തെ വയസ് മുതല്‍ തന്നെ താന്‍ ശരീരവും ചര്‍മ്മവും ശ്രദ്ധിച്ച് തുടങ്ങി എന്നാണ് മൈല്‍സ് പറയുന്നത്. എല്ലാ ദിവസവും പുറത്തിറങ്ങുമ്പോള്‍ മറക്കാതെ താന്‍ സണ്‍സ്‌ക്രീന്‍ ഉപയോ?ഗിക്കാറുണ്ട്. അതുപോലെ, മുഖവും കയ്യും കാലുമെല്ലാം നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നും മറച്ചാണ് നടക്കുന്നത്. എപ്പോഴും ഹൂഡി ധരിക്കാറുണ്ട് എന്നും മൈല്‍സ് പറയുന്നു.
ഒപ്പം മദ്യപിക്കുന്ന ശീലമേ ഇല്ല എന്നും ഹെല്‍ത്തിയായിട്ടുള്ള ഡയറ്റാണ് പിന്തുടരുന്നത് എന്നും മൈല്‍സ് പറയുന്നു. ഫ്രഷ് ആയിട്ടുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയൊക്കെ അടങ്ങുന്നതാണ് ഡയറ്റ്.
മൈല്‍സ് ഒരു മെഡിക്കല്‍ കമ്മ്യൂണിക്കേഷന്‍ ബിസിനസ് നടത്തുകയാണ്. 15 വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ താന്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയെന്ന് മൈല്‍സ് പറയുന്നു. ഇത്രയും ചെറുപ്പത്തില്‍ തന്നെ ഗ്രീന്‍ ടീയും കൂടുതല്‍ സസ്യാഹാരങ്ങളും സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 19 -ാമത്തെ വയസ്സായപ്പോഴേക്കും പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെയൊക്കെ ഉപയോഗം നിര്‍ത്തി.
സ്ഥിരമായി വ്യായാമം, യോ?ഗ എന്നിവയൊക്കെ ചെയ്യാനും മൈല്‍സ് ശ്രദ്ധിക്കുന്നുണ്ട്. അക്കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ല. ഇതൊക്കെയാണ് തന്നെയൊരു കൗമാരക്കാരനെ പോലെ നിലനിര്‍ത്തുന്നത് എന്ന് മൈല്‍സ് പറയുന്നു.
83 1 minute read