BREAKING NEWSKERALALATEST

യൂത്ത് കോണ്‍ഗ്രസിന്റെ രാത്രി പ്രതിഷേധത്തിന് നേരെ ജലപീരങ്കി; പൊലീസ് വാഹനത്തില്‍ കൊടിനാട്ടി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തുടര്‍ന്ന് പ്രതിഷേധ നൈറ്റിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ പന്തംകൊളുത്തി പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ കലക്ടറേറ്റ് ഗേറ്റില്‍ പൊലീസ് തടയുകയായിരുന്നു.ഗേറ്റ് തള്ളിമറിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ വടിയെറിഞ്ഞു. പൊലീസ് വാഹനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കൊടിനാട്ടി.നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഒമ്പതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാര്‍ച്ച് നടത്തിയത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker